Header Ads

ad728
  • Breaking News

    ഫലസ്തീൻ സഹോദരങ്ങൾക്ക്‌ ഐക്യദാർഢ്യം പ്രഖ്യാപിച്ച് വീടുകളിൽ പരിപാടി സംഘടിപ്പിച്ച് എസ് വൈ എസ്.

    വിശുദ്ധ റമളാനിന്റെ അവസാനവാരം മുതൽ ഇസ്രാഈൽ ക്രൂരതയുടെ ഏറ്റവും ദയനീയമായ റിപ്പോർട്ടുകളാണ് പുറത്തു വന്നു കൊണ്ടിരിക്കുന്നത്. ഇരുപതോളം പിഞ്ചു പൈതലുകളടക്കം അമ്പതിലേറെ വിശ്വാസി സഹോദരങ്ങൾ ഇതിനകം രക്തസാക്ഷികളായി കഴിഞ്ഞു. 
            ഈ പ്രത്യേക സാഹചര്യത്തിൽ, രാജ്യത്തിന്റെ പൈതൃക നിലപാടുകൾ ഉയർത്തിപ്പിടിച്ചും വിശ്വാസികളെന്ന കടപ്പാട് നിർവഹിച്ചും  മർദ്ദിതരായ ഫലസ്ഥീൻ സഹോദരന്മാരോട് ഐക്യദാർഢ്യം പ്രകടിപ്പിക്കുകയാണെന്ന് എസ് വൈ എസ് സംസ്ഥാന കമ്മിറ്റി പറയുന്നു.
       ഹൃദയ ഭേദകമായ റിപ്പോർട്ടുകൾ പുറത്തു വരുന്നതിനിടയിൽ തന്നെ, അന്താരാഷ്ട്ര സമൂഹത്തിന്റെ ശ്രദ്ധയിൽപ്പെടുത്താനാകുംവിധം  സംസ്ഥാനത്തെ പത്തു ലക്ഷം വീടുകളിൽ പ്രതിഷേധ ജ്വാല തീർക്കണമെന്ന ആഹ്വാനത്തിന്റെ ഭാഗമായാണ് വീടുകളിൽ ഇന്ന് പരിപാടി സംഘടിപ്പിച്ചത്.



    .

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728