Header Ads

ad728
  • Breaking News

    ജന്മദിനത്തിൽ കാരുണ്യ സ്പർശവുമായി കെ എസ് യു


     കെഎസ്‌യു ഇരിക്കൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കേരള വിദ്യാർത്ഥി യൂണിയന്റെ അറുപത്തിനാലാമത് ജന്മദിന ആഘോഷം പയ്യാവൂർ വെമ്പുവ തെരേസ ഭവനിൽ വെച്ച് നടത്തി, എൺപതോളം വരുന്ന അന്തേവാസികൾക്ക് ഭക്ഷണസാധനങ്ങളും, പലവ്യഞ്ജനങ്ങളുമടക്കം തെരേസ ഭവനിൽ എത്തിച്ചു നൽകിയാണ് ജന്മദിനാചരണത്തിന്റെ ഭാഗമായത്




    യൂത്ത് കോൺഗ്രസ് ഇരിക്കൂർ നിയോജക മണ്ഡലം പ്രസിഡണ്ട് കെ.പി.ലിജേഷ് ഉദ്ഘാടനം ചെയ്തു. കെഎസ്‌യു കണ്ണൂർ ജില്ലാ സെക്രട്ടറി അൻസിൽ വാഴപ്പള്ളിൽ അധ്യക്ഷത വഹിച്ചു, ജോസ് പരത്താനാൽ, പ്രിൻസ് കോയിക്കൽ, ആൽബിൻ അറക്കൽ, വിപിൻ കുര്യൻ,അനുഗ്രഹ് ഷാജി,ആൽബിൻ ജെയിംസ്, ഡാനിഷ് ബെന്നി, സച്ചിൻ മാമ്പുഴിക്കൽ തുടങ്ങിയവർ നേതൃത്വം നൽകി.


    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728