Header Ads

ad728
  • Breaking News

    യാസ് ചുഴലികാറ്റ്.... 26 വരെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ കനത്തമഴയ്ക്ക് സാധ്യതയുണ്ട്.



    തിരുവനന്തപുരം: ബംഗാൾ ഉൾക്കലിൽ ന്യൂനമർദം രൂപപ്പെട്ടു. തിങ്കളാഴ്ച ഇത് ചുഴലിക്കാറ്റായി മാറി വടക്കോട്ട് നീങ്ങും. കേരളത്തെ നേരിട്ട് ബാധിക്കില്ല.

    ബുധനാഴ്ച പശ്ചിമബംഗാൾ-ഒഡിഷ-ബംഗ്ലാദേശ് തീരത്ത് വീശും. കാറ്റിന് മണിക്കൂറിൽ 110 കിലോമീറ്റർവരെ വേഗമുണ്ടാവും.

    26 വരെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ കനത്തമഴയ്ക്ക് സാധ്യതയുണ്ട്. ഞായറാഴ്ച പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, കോട്ടയം എന്നിവിടങ്ങളിലാണ് കനത്തമഴ പ്രതീക്ഷിക്കുന്നത്. തിങ്കളാഴ്ച തിരുവനന്തപുരംമുതൽ എറണാകുളംവരെയുള്ള ഏഴ് ജില്ലകൾക്കും 25-ന് തിരുവനന്തപുരംമുതൽ തൃശ്ശൂർവരെയുള്ള എട്ടുജില്ലകൾക്കും മഞ്ഞമുന്നറിയിപ്പ് നൽകി. 26-ന് കൊല്ലംമുതൽ പാലക്കാടുവരെ കനത്തമഴയ്ക്ക് സാധ്യതയുണ്ട്.

    തെക്കുപടിഞ്ഞാറൻ കാലവർഷം 31-നോ അതിനുമുമ്പോ കേരളത്തിലെത്തും.

     


    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728