Header Ads

ad728
  • Breaking News

    ഇരിക്കൂർ പഞ്ചായത്ത്‌ covid19 ജാഗ്രത സമിതിയോഗ തീരുമാനം

    ✅️✅️✅️✅️✅️✅️
    കോവിഡ് രൂക്ഷമായ സാഹചര്യത്തിൽ സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് ചർച്ച ചെയ്യുന്നതിന് ഇരിക്കൂർ പഞ്ചായത്ത് ഹാളിൽ covid ജാഗ്രതാ സമിതി അംഗങ്ങളുടെ ഒരു യോഗം ചേർന്നു.  പഞ്ചായത്ത് ഭരണ സമിതിയും, മെഡിക്കൽ ഓഫീസറും,പഞ്ചായത്ത് സെക്രട്ടറി, ഹെൽത്ത് ഇൻസ്പെക്ടർ, വാർഡ് തല RRT മാർ, ആശാ വർകർമാർ, തുടങ്ങി കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നവർ പങ്കെടുത്ത മീറ്റിംഗിൽ വളരെ നിർണായകമായ കാര്യങ്ങളിൽ ചർച്ച ചെയ്തു. 

    കോവിഡ് വളരെ രൂക്ഷമായ സാഹചര്യത്തിൽ  മുഴുവൻ നാട്ടുകാരുടെയും പൂർണ സഹകരണം ഉണ്ടെങ്കിൽ മാത്രമേ നമുക്ക് പ്രതിരോധ പ്രവർത്തനങ്ങൾ വിജയിപ്പിക്കാൻ സാധിക്കുകയുള്ളൂ എന്ന് യോഗം വിലയിരുത്തി.
     🔴🔴🔴🔴🔴🔴🔴🔴
    യോഗത്തിൽ സെക്രട്ടറി എൻ യു ഇബ്രാഹിം സ്വാഗതം പറഞ്ഞു.പ്രസിഡണ്ട് ടി.സി നസിയത്ത് അധ്യക്ഷത വഹിച്ചു.മെഡിക്കൽ ഓഫീസർ മനുമാത്യു, സെക്ടറൽ മജിസ്ട്രേറ്റ് ശ്രീകുമാർ ടി.വി എന്നിവർ കാര്യങ്ങൾ വിശദീകരിച്ചു. വിനിൽകുമാർ ആർ കെ, മുഫീദ എൻ കെ കെ, കെ.ടി അനസ്, എം.പി അശ്രഫ്, സി രാജീവൻ, ഷബ്നം എം പി നലീഫ ബി പി, സുലൈഖ ടീച്ചർ, കവിത കെ, അബ്ദുൾ അസീസ് മാസ്റ്റർ, കെ.വി മനോഹരൻ, ബഷീർ കെ.ഇ പി കെ.പ്രകാശൻ, നൗഷാദ് കരോത്ത്, പി ജമാൽ എന്നിവർ സംസാരിച്ചു.ടി.പി ഫാത്തിമ നന്ദി പറഞ്ഞു
    താഴെ ചേർത്ത പ്രകാരം പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് തീരുമാനിച്ചു.
      ✅️✅️
    👇👇👇👇👇👇👇👇
    1)45 വയസ്സിന് മുകളിൽ പ്രായമുള്ള കോവിഡ് വാക്സിൻ എടുക്കാൻ ബാക്കി ഉളളവർ എത്രയും പെട്ടന്ന് വാക്സിൻ എടുക്കുക. സമൂഹത്തിലെ മുഴുവൻ ആളുകളും രണ്ട് വാക്സിനുകളും സ്വീകരിക്കുന്നത് വരെ നമ്മൾ സുരക്ഷിതരല്ല. 


    2) വീട്ടിൽ നിന്ന് പുറത്ത് ഇറങ്ങിയാൽ മാസ്ക് ധരിച്ച് സാമൂഹിക അകലം പാലിക്കുന്നുണ്ടെന്ന് സ്വയം ഓരോരുത്തരും ഉറപ്പ് വരുത്തുക. 
    3). കടകളിലും, പൊതു സ്ഥലങ്ങളിലും ഒരു കാരണവശാലും കൂട്ടം കൂടി നിൽക്കരുത്. 
    4). രാത്രി കാലങ്ങളിൽ ഒത്തു കൂടലുകൾ പൂർണമായും ഒഴിവാക്കുക. 
    5). അടുത്ത ഒരു മാസം എങ്കിലും കുട്ടികളെ കൂട്ടമായി കളിക്കുന്നതിൽ നിന്ന് പിന്തിരിപ്പിക്കുക. 
    6)ഹാളുകളിലും,വീടുകളിലും നടക്കുന്ന വിവാഹ ചടങ്ങുകളിൽ കോവിഡ് പ്രോട്ടോക്കോൾ പൂർണ്ണമായും പാലിച്ചുകൊണ്ട് പരമാവധി 75 പേരെ മാത്രം പങ്കെടുപ്പിക്കുക. കൂടുതൽ പേരെ ക്ഷണിക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിയ്ക്കുക. വളരെ അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും മാത്രം വിവാഹങ്ങളിൽ പങ്കെടുത്ത് മറ്റുള്ളവരെ ഒന്ന് ഫോണിൽ വിളിച്ച് ആശംസകൾ നേർന്നു കൊണ്ട് കൂടിച്ചേരൽ ഒഴിവാക്കാൻ സന്മനസ്സ് കാണിക്കുക. 
    7)ഹാളിന് പുറത്ത് പൂർണ്ണമായും തുറസ്സായ സ്ഥലത്ത് നടുത്തുന്ന പരിപാടികളിൽ 150 പേരെ മാത്രം പങ്കെടുപ്പിക്കുക
    8)ഗൃഹപ്രവേശം, ജന്മദിനം പോലുള്ള ആഘോഷങ്ങൾ വീട്ടുകാർ മാത്രമുള്ള ചടങ്ങുകളാക്കുക. 
    9)വളരെ അടുപ്പമുള്ള മരണ വീടുകളിൽ മാത്രം കോവിഡ് നിയന്ത്രണങ്ങൾ പാലിച്ചു കൊണ്ട് സന്ദർശനം നടത്താം. 
    10)ആളുകൾ കൂടാൻ സാധ്യതയുള്ള എല്ലാ സ്ഥലങ്ങളിലും ബന്ധപ്പെട്ടവർ ആവശ്യമായ മുൻകരുതലുകൾ(Sanitiser, soap) കരുതുക. മാസ്ക് ധരിക്കാതെ വരുന്നവരെ മാസ്ക് ധരിക്കാൻ പ്രേരിപ്പിക്കുക.
    11)വിദേശ രാജ്യങ്ങളിൽ നിന്നോ, അന്യ സംസ്ഥാനങ്ങളിൽ നിന്നോ വരുന്നവരെ നിർബന്ധമായും 7 ദിവസം ക്വാറെൻ്റൈൻ നിർത്താൻ ശ്രദ്ധിക്കുക. അതിന് ശേഷം RTPCR ടെസ്റ്റ് നടത്തി റിസൾട്ട് നെഗറ്റീവ് ആണെങ്കിൽ മാത്രം പുറത്തിറങ്ങാൻ അനുവദിക്കുക. Positive ആണെങ്കിൽ അവർക്ക് വേണ്ട സഹായസഹകരണങ്ങൾ ചെയ്യാൻ RRT മാരും സന്നദ്ധ പ്രവർത്തകരും സദാസമയം ജാഗരൂകരായി ഉണ്ട്. 
    12)നിലവിൽ പനി, ജലദോഷം, ചുമ, ഛർദി, തൊണ്ട വേദന, ശ്വാസം മുട്ടൽ തുടങ്ങിയ ലക്ഷണങ്ങൾ ഉളളവർ നിർബന്ധമായും സർകാർ കേന്ദ്രങ്ങളിൽ RTPCR ടെസ്റ്റ് നടത്തുക. പലപ്പോഴും ആശാ വാർകർമാർ പറഞ്ഞിട്ടും ടെസ്റ്റ് ചെയ്യാൻ തയ്യാറാകാത്ത സംഭവങ്ങൾ മുൻപ് ഉണ്ടായിട്ടുണ്ട്. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ എല്ലാവരും സ്വയം ശ്രദ്ധിക്കുക. ഇപ്പൊൾ ലഭിച്ച നിർദ്ദേശപ്രകാരം മുകളിൽ പറഞ്ഞ ലക്ഷണങ്ങൾ ഉള്ളവരും, സമ്പർക്കത്തിൽ ഉൾപെട്ടവരും അന്യ സംസ്ഥാന യാത്രകൾ നടത്തിയവരും നിർബന്ധമായും RTPCR ടെസ്റ്റ് നടത്തി നെഗറ്റീവ് ആണെന്ന് ഉറപ്പുവരുത്തേണ്ടത്. ടെസ്റ്റ് റിസൾട്ട് വരുന്നത് വരെ ക്വാറെൻ്റൈൻ നിൽകേണ്ടതാണ്. വിമാനത്താവളങ്ങളിൽ നിന്ന് ടെസ്റ്റ് ചെയ്താലും വീടുകളിൽ എത്തിയാൽ 7 ദിവസം ക്വാറെൻ്റൈൻ അതിന് ശേഷം വീണ്ടും ടെസ്റ്റ് ചെയ്യലും നിർബന്ധമാണ്. 
    13). അയൽ വീടുകളിലും, സുഹൃത്തുക്കൾക്കും എന്തെങ്കിലും ലക്ഷണങ്ങൾ ശ്രദ്ധയിൽപെട്ടാൽ അവരെ ടെസ്റ്റ് ചെയ്യാൻ പ്രേരിപ്പിക്കുകയും, ടെസ്റ്റ് ചെയ്യാൻ തയ്യാറാവാത്ത അവസരങ്ങളിൽ വാർഡ് ജാഗ്രതാ സമിതികൾ, പഞ്ചായത്ത് അധികൃതർ എന്നിവരെയോ വിവരം അറിയിക്കുക. 
    ഇതൊരു കൂട്ട് ഉത്തരവാദിത്വമാണ് എന്ന് എല്ലാവരും ഓർമിക്കുക. 
    14). ഓരോ വ്യക്തിയും സ്വന്തം വീട്ടിലും, നാട്ടിലും, ജോലി സ്ഥലങ്ങളിലും  കോവിഡ് പ്രതിരോധത്തിനായി അണി ചേരുക. 
    15). അത്യാവശ്യമല്ലാത്ത യാത്രകളും, പരിപാടികളും ഒഴിവാക്കുക. 

    ഓരോ വാർഡിലും നിരീക്ഷണം നടത്തി ആവശ്യമായ നടപടികൾ കൈക്കൊള്ളാൻ വാർഡ് ജാഗ്രതാ സമിതികൾക്ക് നിർദ്ദേശം ലഭിച്ചിട്ടുള്ളതിനാൽ നിയന്ത്രണങ്ങൾ എല്ലാവരും പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ എല്ലാവരുടെയും സഹായ സഹകരണങ്ങൾ ആവശ്യമാണ്.
     
    പ്രസിഡണ്ട്
    ടി.സി നസിയത്ത്
    ഇരിക്കൂർ പഞ്ചായത്ത്



    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728