Header Ads

ad728
  • Breaking News

    സിഗ്നൽ സംവിധാനം പ്രവർത്തനക്ഷമമായില്ല: ഇരിട്ടി പുതിയ പാലം തുറന്നു കൊടുക്കുന്നത് മാറ്റി =========



    ഇരിട്ടി: പ്രതീക്ഷ അസ്ഥാനത്തായി . ശനിയാഴ്ച  ഗതാഗതത്തിനായി തുറന്നു കൊടുക്കുമെന്ന് അധികൃതർ അറിയിച്ചിരുന്ന ഇരിട്ടി പുതിയപാലം തുറന്നു കൊടുക്കുന്നത്  മറ്റൊരു ദിവസത്തേക്ക് മാറ്റി.    സിഗ്നൽ സംവിധാനം പ്രവർത്തനക്ഷമമാകാത്തതാണ് ശനിയാഴ്ച  11 മണിക്ക്  തുറന്നു കൊടുക്കുമെന്ന് പറഞ്ഞിരുന്നപാലം  മറ്റൊരു ദിവസത്തേക്ക് മാറ്റിവെക്കേണ്ടി വന്നതെന്ന് കെ എസ് ടി പി അധികൃതർ അറിയിച്ചു. 
     വ്യാഴാഴച്ച കെ എസ് ടി പി ഉന്നത സംഘം പാലം പരിശോധിച്ചതിന് ശേഷമാണ് ശനിയാഴ്‌ച രാവിലെ 11ന് തുറക്കാൻ തീരുമാനിച്ചത്. വെള്ളിയാഴ്ച്ച വൈകിട്ടോടെ സിഗ്നൽ സംവിധാനം പ്രവർത്തനക്ഷമമാകുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. ചില സാങ്കേതിക തകരാറുകൾ സംഭവിച്ചതോടെ പാലം തുറക്കുന്നത് മാറ്റുകയായിരുന്നു. തകരാർ പരിഹരിച്ച് ഉടൻ തന്നെ പാലം തുറന്നുകൊടുക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728