Header Ads

ad728
  • Breaking News

    ക്രിസ്തു ഉയിര്‍ത്തതിന്റെ സ്മരണയില്‍ ഇന്ന് ഈസ്റ്റര്‍



    04-04-2021

    കോവിഡ് മഹാമാരിയുണ്ടാക്കിയ ദുരിത കാലത്തിലും പ്രതീക്ഷയുടെ വെളിച്ചമേകി ഇന്ന് ഈസ്റ്റര്‍. ഉപവാസത്തിന്റെയും പ്രാര്‍ഥനയുടെയും വഴികളിലൂടെ ഞായറാഴ്ച വിശ്വസി സമൂഹം യേശുവിന്റെ ഉയിര്‍പ്പ് തിരുനാള്‍ ആഘോഷിക്കുന്നു. 

    പീഡാനുഭവങ്ങള്‍ക്കും കുരിശുമരണത്തിനും ശേഷം ലോകത്തിന് പ്രത്യാശയേകി ക്രിസ്തു ഉയിര്‍ത്തെഴുന്നേറ്റതിന്റെ സന്തോഷത്തിലാണ് ഞായറാഴ്ച ഈസ്റ്റര്‍ ആഘോഷിക്കുന്നത്.നോമ്പിന്റെയും പ്രായശ്ചിത്തത്തിന്റെയും അരൂപിയിലാണ് വിശ്വാസികള്‍ വിശുദ്ധ വാരം ആചരിക്കുന്നത്.

    ഉത്ഥിതനായ ക്രിസ്തു മനസില്‍ ജീവിക്കുമ്പോള്‍ വിശ്വാസികളില്‍ നിന്ന് സ്നേഹത്തിന്റെയും കരുണയുടെയും നീര്‍ച്ചാല്‍ ഒഴുകും. നോമ്പിന്റെ ദിവസങ്ങളില്‍ കുരിശിന്റെ വഴി, ഉപവാസം, തീര്‍ഥാടനങ്ങള്‍, ധ്യാനങ്ങള്‍ എന്നിവ ഉള്‍പ്പെടെ വിപുലമായ പരിപാടികളാണ് ദേവാലയങ്ങളില്‍ നടന്നത്. 

    ക്രിസ്തു ഉയിര്‍ത്തതിന്റെ സ്മരണയില്‍ ഞായറാഴ്ച ഈസ്റ്റര്‍ ആചരിക്കുന്നതോടെ വിശുദ്ധവാരാചരണം സമാപിക്കും.


    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728