Header Ads

ad728
  • Breaking News

    _രണ്ടായിരം’ പിൻവലിയുന്നു; ‘അഞ്ഞൂറ്’ പറപറക്കുന്നു



    എ.ടി.എമ്മുകളിൽനിന്ന് 2000 രൂപ നോട്ടുകൾ പിൻവലിച്ചുതുടങ്ങി. ഈ നോട്ടുകളുടെ എണ്ണം ക്രമേണ കുറച്ചുകൊണ്ടുവരാനുള്ള ആർ.ബി.ഐ . നയത്തിെന്റ ഭാഗമായാണിത്. ചുരുക്കം ചില ബാങ്കുകളുടെ എ.ടി.എമ്മുകളിൽ മാത്രമേ ഇപ്പോൾ 2000 രൂപ നോട്ടുകൾ ലഭിക്കുന്നുള്ളൂ_.
    PR
    _പ്രചാരത്തിലുള്ള 2000 രൂപ നോട്ടുകളുടെ എണ്ണം ഓരോ സാമ്പത്തികവർഷവും കുറച്ചുകൊണ്ടുവരികയാണെന്ന് ആര്‍ബിഐയുടെ വാർഷിക റിപ്പോർട്ടിൽ പറയുന്നു. 2018 മാർച്ചിലെ ആർ.ബി.ഐ. കണക്കുപ്രകാരം 2000 രൂപയുടെ 33,632 ലക്ഷം നോട്ടുകളാണ് പ്രചാരത്തിൽ ഉണ്ടായിരുന്നത്. 2019-മാർച്ചിൽ ഇത് 32,910 ലക്ഷമായും 2020 മാർച്ചിൽ 27,398 ലക്ഷമായും കുറഞ്ഞതായി റിപ്പോർട്ട് വ്യക്തമാക്കുന്നു_.
    PR
    _അതേസമയം 500 രൂപ നോട്ടുകളുടെ വിനിമയം കുത്തനെ ഉയരുകയാണ്. 2018-19-ൽ 500 രൂപ കറൻസികൾ ആകെ നോട്ടുകളുടെ വിനിമയത്തിെന്റ 51 ശതമാനമായിരുന്നത് 2019-20-ൽ 60.8 ശതമാനമായും 2021-ഓടെ 70 ശതമാനത്തോളവുമെത്തി_.

    _നിലവിൽ 2000 രൂപയുടെ പുതിയ നോട്ടുകൾ ക്യാഷ് ചെസ്റ്റുകളിൽ എത്തുന്നില്ല. എ.ടി.എമ്മുകളിൽ 2000 രൂപ നോട്ടുകൾക്ക് പകരം കൂടുതൽ 500, 200, 100 രൂപ നോട്ടുകൾ ഉൾപ്പെടുത്താനാവുംവിധം മിക്ക ബാങ്കുകളും എ.ടി.എമ്മുകളിൽ കാസറ്റുകൾ ക്രമീകരിച്ചിട്ടുണ്ട്_

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728