Header Ads

ad728
  • Breaking News

    ഓട്ടോടാക്സി സംയുക്ത യൂണിയൻ വാർഷിക ജനറൽ ബോഡി യോഗം നടന്നു


    ശ്രീകണ്ഠപുരം: ഓട്ടോ ടാക്സി സംയുക്ത യൂണിയൻ വാർഷിക ജനറൽ ബോഡി യോഗം കോട്ടൂർ ചാക്യാറ മെസ്ഹൗസ് മിനി ഹാളിൽ നടന്നു. പുതിയ ഭാരവാഹികൾ, പ്രസി: സജേഷ് പരിപ്പായി, സെക്ര: അനീഷ് കൈലാസം, ട്രഷറർ: രഞ്ജിത്ത് അഡൂർ, 
    ജോ: സെക്ര: സിജു പരിപ്പായി, വൈ: പ്രസി: വിനോദ് കോട്ടൂർ എന്നിവരെ യോഗം തിരഞ്ഞെടുത്തു. വാർഷിക റിപ്പോർട്ട് അബ്ദുൾ നിസ്സാർ .എൻ .പി യും അവതരിപ്പിച്ചു.  

    കോട്ടൂർ- വാസുപീടിക റോഡിന്റെ ശോചനീയാവസ്ത പരിഹരിക്കാൻ മുനിസിപ്പൽ അധികാരികൾ മുന്നോട്ട് വരണമെന്ന് യോഗം പ്രമേയം പാസാക്കി. മോട്ടോർ തൊഴിലാളി മേഖലയെ സംരക്ഷിക്കാൻ വർദ്ധിപ്പിച്ച ഇന്ധനവിലയും, GPS സിസ്റ്റവും കേന്ദ്ര സർക്കാർ പിൻവലിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. ഹസ്സൻകുട്ടി അദ്ധ്യക്ഷനായ ചടങ്ങിൽ നജീം പഴയങ്ങാടി, സജിൽ പൊടിക്കളം എന്നിവർ സംസാരിച്ചു. കലാപരിപാടികളും നടന്നു.

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728