Header Ads

ad728
  • Breaking News

    കേരള കോണ്‍ഗ്രസ് (ബി) പിളര്‍ന്നു


    പത്തനാപുരം: കേരള കോണ്‍ഗ്രസ് (ബി) പിളര്‍ന്നു. സംസ്ഥാന ജനറല്‍ സെക്രട്ടറി നജിം പാലക്കണ്ടിയുടെ നേതൃത്വത്തിലുള്ള വിഭാഗം പാര്‍ട്ടി വിട്ടു. പാര്‍ട്ടിയില്‍ കെബി ഗണേഷ് കുമാര്‍ എം എല്‍ എ സ്വാര്‍ത്ഥ താല്‍പര്യങ്ങള്‍ നടപ്പാക്കുന്നുവെന്ന് വിമതര്‍ ആരോപിച്ചു.

    പത്ത് ജില്ലാ പ്രസിഡന്റുമാരുള്‍പ്പെടെ പാര്‍ട്ടി വിടുമെന്നും, യുഡിഎഫിനൊപ്പം പ്രവര്‍ത്തിക്കുമെന്നും ഒരുവിഭാഗം വ്യക്തമാക്കി. പാര്‍ട്ടി ചെയര്‍മാന്‍ ആയ ആര്‍ ബാലകൃഷ്ണപിള്ള ശാരീരിക അവശതകള്‍ മൂലം വിശ്രമത്തിലാണ്. നിലവില്‍ ഗണേഷ് കുമാറാണ് പാര്‍ട്ടിയെ നയിക്കുന്നത്. അദ്ദേഹത്തിന്റെവിശ്വസ്തര്‍ക്കു മാത്രമാണ് പാര്‍ട്ടിയില്‍ പരിഗണന ലഭിക്കുന്നതെന്നാണ് പാര്‍ട്ടി വിടുന്ന പ്രവര്‍ത്തകര്‍ ആരോപിക്കുന്നത്.

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728