Header Ads

ad728
  • Breaking News

    പെട്രോൾ ഡീസൽ വില വർദ്ധനവിനെതിരെ യൂത്ത് കോൺഗ്രസ്‌ പ്രതിഷേധ ജ്വാല.

    പെട്രോൾ ഡീസൽ വില വർദ്ധനവിനെതിരെ യൂത്ത് കോൺഗ്രസ്‌ പ്രതിഷേധ ജ്വാല.

    പയ്യാവൂർ: ദിനം പ്രതി വർദ്ധിക്കുന്ന പെട്രോൾ ഡീസൽ വിലയിൽ പൊതു ജനങ്ങളെ കൊള്ളയടിക്കുന്ന കേന്ദ്ര സർക്കാരിന്റെ റിലയൻസ് അനുകൂല മുതലാളിത്ത ഭരണത്തിനെതിരെ യൂത്ത് കോൺഗ്രസ്‌ പയ്യാവൂർ മണ്ഡലം കമ്മറ്റി പ്രതിഷേധ ജ്വാല തെളിയിച്ചു പയ്യാവൂർ ടൗണിൽ പ്രകടനം നടത്തി.യൂത്ത് കോൺഗ്രസ്‌ ജില്ലാ സെക്രട്ടറി സിജോ മറ്റപ്പള്ളി ഉൽഘാടനം ചെയ്തു.യൂത്ത് കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ് മിൽട്ടൺ ചാണ്ടിക്കൊല്ലിയിൽ അധ്യക്ഷത വഹിച്ചു.കോർപ്പറേറ്റുകളുടെ തലവൻ പട്ടം ചാർത്തിയ മോദി രാജ്യത്തെ കർഷകരെ ഒരറ്റത്ത് ശ്വാസം മുട്ടിച്ചു കൊല്ലുമ്പോൾ ഇപ്പുറത്ത് കേന്ദ്ര ഗവണ്മെന്റിനെ മുന്നോട്ട് നയിക്കുന്ന റിലയൻസ് ഗ്രൂപ്പ്‌ പെട്രോൾ ഡീസൽ വില അടിക്കടി വർധിപ്പിച്ചു സാധാരണക്കാരായ ജനങ്ങളെ പുറത്തിറങ്ങാതെ വീട്ടിൽ ഇരുത്താനുള്ള മാർഗം സൃഷ്ടിക്കുകയാണെന്നും, പൊതു ജനങ്ങളെ കൊള്ളയടിച്ചു മുന്നോട്ടു പോവുന്ന ഈ പ്രവണത ഇനിയും തുടർന്നാൽ ശക്തമായ പ്രതിഷേധ മാർഗങ്ങൾ യൂത്ത് കോൺഗ്രസ്‌ സ്വീകരിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.നേതാക്കളായ ജിനു വലക്കമറ്റത്തിൽ, ജിന്റോ ദേവസ്യ,പ്രിൻസ് കോയിക്കൽ,നിതിൻ പാത്തികുളങ്ങരയിൽ,നിയാസ് പയ്യാവൂർ, അബിൻ വലിയകാലയിൽ എന്നിവർ സംസാരിച്ചു.സന്തോഷ് പൂവ്വത്തുമണ്ണിൽ, ടോണി കൂട്ടിയാനി, ജിംസൺ തടത്തിൽ, ജിബിൻ കളരിക്കൽ,അനു മഞ്ഞാനയിൽ,അമൽ മുതുപാലയിൽ, ജിതിൻ വർഗീസ്, അമൽ വണ്ടാകുന്നേൽ, ബിബിൻ കോയിക്കൽ, റോണി കൂട്ടിയാനി, സുഹൈൽ ശ്രീകണ്ടാപുരം,സാൽവിൻ ജോസി എന്നിവർ നേതൃത്വം നൽകി.

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728