Header Ads

ad728
  • Breaking News

    കിസാൻ റിപ്പബ്ലിക് പരേഡ് നടത്തി.കർഷക പ്രക്ഷോഭ ഐക്യദാർഢ്യ സമിതിയുടെ നേതൃത്വത്തിൽ കണ്ണൂരിൽ കിസാൻ റിപ്പബ്ലിക് പരേഡ് നടത്തി.



    കിസാൻ റിപ്പബ്ലിക് പരേഡ് നടത്തി.
    കർഷക പ്രക്ഷോഭ ഐക്യദാർഢ്യ സമിതിയുടെ നേതൃത്വത്തിൽ കണ്ണൂരിൽ കിസാൻ റിപ്പബ്ലിക് പരേഡ് നടത്തി.
    സ്വാതന്ത്ര്യ സമര കേന്ദ്രമായ വിളക്കും തറയിൽ നിന്ന് ആരംഭിച്ച പരേഡ് സ്റ്റേഡിയം കോർണറിൽ സമാപിച്ചു. ട്രാക്ടർ,
    കോതാമൂരി, പനിയൻ തെയ്യക്കോലങ്ങൾ, ഏകപാത്ര നാടകം, കാർഷികോത്പന്നങ്ങൾ പണി ആയുധങ്ങൾ എന്നിവ പരേഡിന് മിഴിവേകി. സമാപന സമ്മേളനത്തിൽ വെച്ച് ഇന്ത്യൻ റിപ്പബ്ലിക്കിനെ കോർപ്പറേറ്റുകളിൽ നിന്ന് രക്ഷിക്കുമെന്ന പ്രതിജ്ഞയെടുത്തു. കർഷകനേതാവ് തോമസ് കളപ്പുര സത്യവാചകം ചൊല്ലിക്കൊടുത്തു. അഡ്വ.അഹമ്മദ് മാണിയൂർ സ്വാഗതം പറഞ്ഞൂ. ഡോ.ഡി.സുരേന്ദ്രനാഥ് അദ്ധ്യക്ഷത വഹിച്ചു. എൻ. സുബ്രഹ്മണ്യൻ, അഡ്വ.വിനോദ് പയ്യട  കെ.ശശിധരൻ,  ഉത്തമൻ ശ്രീകണ്ഠാപുരം, തുടങ്ങിയവർ സംസാരിച്ചു. മുരളീധരൻ കരിവെള്ളൂർ നന്ദി പറഞ്ഞു. പത്മിനി കണ്ടംകാളി നാടൻപാട്ടും സുനിൽ പി ഉണ്ണി കവിതയും ജയരാജ്. പി ഏകപാത്ര നാടകവും അവതരിപ്പിച്ചു.  

    വിശ്വസ്തതയോടെ,
    വിനോദ് പയ്യട,
    9495147440

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728