Header Ads

ad728
  • Breaking News

    ഗ്രാമദീപം കൈകോർത്തു ബാലേട്ടൻ്റെ വീടിന് പുതുമോടി

      ഗ്രാമദീപം  കൈകോർത്തു   ബാലേട്ടൻ്റെ വീടിന് പുതുമോടി.

    കീയച്ചാൽ ഗ്രാമദീപം കലാകായിക സമിതി ഇരുപതാം വാർഷികാഘോഷത്തിൻ്റെ ഭാഗമായി പുതുശ്ശേരി വീട്ടിൽ ബാലൻ - രാധ ദമ്പതികളുടെ വീടിൻ്റെ വയറിങ്, പെയ്ൻ്റിങ്, വൈദ്യുതീകരണ പ്രവൃത്തികൾ സന്നദ്ധ പ്രവർത്തനത്തിലൂടെ പൂർത്തീകരിച്ച് പുതുമോടി നല്കി.

    ഇ വി പ്രസന്നൻ്റെ നേതൃത്വത്തിൽ വൈദ്യുതീകരണ പ്രവൃത്തികളും പി പി ബിജേഷിൻ്റെ നേതൃത്വത്തിൽ പെയ്ൻറിങ് പ്രവൃത്തികളുമാണ് ഗ്രാമദീപം വിനോദ് സ്മൃതി വായനശാലയുടെ സഹകരണത്തോടെ പൂർത്തീകരിച്ചത്. വൈദ്യുതീകരണത്തിൻ്റെ സ്വിച്ച് ഓൺ കർമ്മം കെ എസ് ഇ ബി ശ്രീകണ്ഠാപുരം സബ് ഡിവിഷൻ അസി. എക്സിക്യൂട്ടീവ് എഞ്ചിനീയർ ടി ശശി നിർവ്വഹിച്ചു. പരിയാരം മെഡിക്കൽ കോളേജ് പോലീസ് സർക്കിൾ ഇൻസ്പെക്ടർ കെ വി ബാബു പുതുവത്സര സന്ദേശം നൽകി. എ സജിത്ത്, ഇ വി പ്രസന്നൻ, വി വി രഞ്ചിത്ത് എന്നിവർ സംസാരിച്ചു. പി വി വിനോദ് കുമാർ, കെ വി നവീൺകൃഷ്ണ, രാഹുൽ പ്രസാദ്, പി കിഷോർ, എം ശ്രീരാജ്, കെ ശ്രീരാഗ് എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728