Header Ads

ad728
  • Breaking News

    പുരുഷോത്തമൻ പണിക്കർക്ക് ആദരം നൽകി

    കേരള സംസ്ഥാന ഫോക്‌ലോർ അക്കാദമി അവാർഡ് ജേതാവ് ശ്രീ പുരുഷോത്തമൻ പണിക്കർക്ക് ഗ്രാമീണ കലാസമിതിയുടെ ആദരം..                                             
       തെയ്യം എന്ന അനുഷ്ഠാന കലയെ ഹൃദയത്തിൽ സൂക്ഷിച്ച കലാകാരനായ നമ്മുടെ കണ്ണേട്ടൻ  സംസ്ഥാന സർക്കാറിന്റെ അവാർഡ്  ചേപ്പറമ്പ് എന്ന ഗ്രാമത്തിൽ എത്തിച്ചത്തിൽ സ്നേഹാഭിവാദനങ്ങൾ നേരുന്നു.. തെയ്യം എന്ന അനുഷ്ഠാന കലയ്ക്ക് പുറമെ ചിത്രരചന, തോറ്റംപാട്ട്, കണ്ണേർപാട്ട്, കുറുംകുഴൽ,കരകൗശലവിദ്യ, മുഖത്തെഴുത്ത്,ചെണ്ട നിർമ്മാണം, പാരമ്പര്യ വൈദ്യം തുടങ്ങിയ എല്ലാ മേഖലയിലും തന്റെതായ വ്യക്തിമുദ്ര പതിപ്പിച്ച  വ്യക്തിയാണ്. കലാസമിതിയുടെ ഭാരവാഹിയായി പ്രവർത്തിച്ച്  നാട്ടിന്റെ സ്നേഹവായ്പ് ഏറ്റ് വാങ്ങിയ കലാകാരന് കലാസമിതിയുടെ നേതൃത്വത്തിൽ ആദരിച്ചു.

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728