Header Ads

ad728
  • Breaking News

    കാസർകോട് യുവാവ് ദുരൂഹസാഹചര്യത്തിൽ വെടിയേറ്റു മരിച്ച നിലയിൽ


    കാസറഗോഡ് : ആദൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ മുളിയാർ, കാട്ടിപ്പളളത്ത് യുവാവ് വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി.
     മഞ്ചക്കല്ല് മൊയ്‌തുവിൻ്റെ മകൻ ഹൈദരലി (27)യാണ് മരിച്ചത്. ഇന്നലെ അർധരാത്രി ബോറിനു സമീപത്തുള്ള ഗ്രൗണ്ടിൽ സ്‌കൂട്ടറിൽ നിന്നു വീണു കിടക്കുന്ന നിലയിലാണ് ഹൈദരലിയെ സുഹൃത്ത് മുഹമ്മദ് റമീസ് കണ്ടത്.സമീപത്ത് തന്നെ ഒരു തോക്കും കാണപ്പെട്ടു. ഉടൻ തന്നെ ഹൈദരാലിയെ അജീർ എന്നയാളുടെ കാറിൽ കയറ്റി ചെർക്കളയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. ഡോക്ടർ നടത്തിയ പരിശോധനയിൽ മരണപ്പെട്ടതായി സ്ഥിരീകരിച്ചു.  തോക്കിൽ നിന്നു അബദ്ധത്തിൽ വെടിയുതിർന്നതാണ് അപകടത്തിന് കാരണമായതെന്നു സംശയിക്കുന്നു. ബേക്കൽ ഡിവൈ എസ്.പി.കെ.വിനോദ് കുമാർ ഇന്നു രാവിലെ സ്ഥലത്തെത്തി പരിശോധന നടത്തി. മൃതദേഹം ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728