ഹൃദയാഘാതം; ഷാർജയിൽ 35 വർഷത്തോളമായി പ്രവാസിയായിരുന്ന ബേപ്പൂർ സ്വദേശി മരിച്ചു
_ഷാർജ: കോഴിക്കോട് ബേപ്പൂർ സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് ഷാർജയിൽ മരിച്ചു. പരേതനായ കൂനാരി അബ്ദുൽ ഫത്താഹ് മാസ്റ്ററുടെ മകൻ ഖാലിദ് ഇഖ്ബാൽ (63) ആണ് മരിച്ചത്. 35 വർഷത്തോളമായി പ്രവാസിയാണ്. ഷാർജയിൽ അബ്റാജ് അൽ എമിറേറ്റ് അലുമിനിയം ആന്റ് ഗ്ലാസ്സ് എന്ന സ്ഥാപനം നടത്തി വരികയായിരുന്നു._
_മാതാവ് :പരേതയായ വി ഉമ്മുകുൽസു (റിട്ടയേർഡ് അധ്യാപിക ബേപ്പൂർ ഹൈസ്കൂൾ). ഭാര്യമാർ: പരേതയായ സുനീറ ചെന്നിക്കാട്ട്, (അരീക്കാട് ), നസ്റിൻ (കണ്ണൂർ). മക്കൾ: ജിഷ (അബൂദബി), അദീഷ (സൗദി), അബ്ദുൽ ഫത്താഹ് (ബാംഗ്ലൂർ)._
_മരുമക്കൾ: ഫെറാസ്( അബൂദബി), ഹാദിൽ (സൗദി). സഹോദരങ്ങൾ: ഡോ. കെ.എ.എം അൻവർ (റിട്ടയേർഡ് പ്രൊഫസർ, കോഴിക്കോട് ആർട്സ് കോളേജ്), മുഹമ്മദ് അഷ്റഫ് (ബഹ്റൈൻ), തസ്നീം (കൊളത്തറ), ഷമീം ഫാത്തിമ (റിട്ടയേർഡ് അധ്യാപിക ഗേൾസ് ഹൈസ്കൂൾ കോഴിക്കോട് ), മെഹറുന്നിസ (വെസ്റ്റ് ഹിൽ ). ഷാർജ കുവൈത്ത് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടികൾക്ക് ശേഷം ഷാർജയിൽ ഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു._
No comments