രാജ്യത്ത് ഇന്ധനവില കുറച്ചേക്കും; തീരുമാനം പാര്‍ലമെന്റ് സമ്മേളനത്തിന് മുൻപ്
തിരുവനന്തപുരം : രാജ്യത്തെ പെട്രോള്‍, ഡീസല്‍ വില കുറയ്ക്കാൻ നീക്കം. അന്താരാഷ്ട്ര വിപണിയില്‍ വില കുറയുന്നതും സൗദി അറേബ്യ ക്രൂഡ് ഓയില്‍ വില കുറച്ചതുമാണ് എണ്ണക്കമ്പനികളുടെ തീരുമാനത്തിന് പിന്നിലെന്നാണ് റിപ്പോർട്ടുകള്‍.ജൂലൈ 20ന് മുൻപായി വിലകുറയ്ക്കാനാണ് സാധ്യത. പാർലമെന്‍റ് സമ്മേളനം തുടങ്ങും മുമ്പ് വില കുറച്ചേക്കും. പശ്ചിമേഷ്യയിലെ സംഘർഷ സാഹചര്യത്തെ തുടർന്ന് അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില ഉയർന്നതിനെ തുടർന്നാണ് ഇന്ധന വില വർധിപ്പിച്ചത്.
No comments