Header Ads

ad728
  • Breaking News

    കൊട്ടിയൂർ വൈശാഖ മഹോത്സവം ടാക്സ് വെട്ടിച്ചെത്തിയ 54 വാഹനങ്ങളിൽ നിന്നും 12.67 ലക്ഷം രൂപ ഈടാക്കി മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെൻ്റ്



    *ഇരിട്ടി:*  കൊട്ടിയൂർ വൈശാഖ മഹോത്സവത്തോടനുബന്ധിച്ച് കർണാടകയിൽ നിന്ന് കേരളത്തിലെത്തിയ വാഹനങ്ങളിൽ നടത്തിയ പരിശോധനയിൽ നികുതി വെട്ടിപ്പ് നടത്തിയ 54 വാഹനങ്ങൾക്കെതിരെ മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് നടപടി എടുത്തു.  

    ഉത്സവ നാളുകളിൽ നടത്തിയ പരിശോധനയിലാണ് ഈ വാഹനങ്ങൾ നികുതി അടയ്ക്കാതെയാണ് കേരളത്തിലേക്ക് പ്രവേശിച്ചതെന്ന് കണ്ടെത്തിയത്. തുടർന്ന് ഇവയിൽ നിന്ന് ആകെ 12,67,410 രൂപ (₹12.67 ലക്ഷം) സർക്കാരിലേക്ക് ഈടാക്കി.

    മോട്ടോർ വാഹന വകുപ്പിന്റെ പരിശോധന കർശനമാക്കിയതോടെ നികുതി അടയ്ക്കാതെ കേരളത്തിലേക്ക് പ്രവേശിക്കാൻ ശ്രമിച്ചിരുന്ന മറ്റ് വാഹനങ്ങളും നിലവിൽ കൃത്യമായി നികുതി അടച്ച ശേഷമാണ് സംസ്ഥാനത്തേക്ക് എത്തുന്നതെന്ന് അധികൃതർ പറഞ്ഞു. ഇതുവഴിയും സർക്കാരിന് അധിക വരുമാനം ലഭിക്കുന്നുണ്ടെന്നും മോട്ടോർ വാഹന വകുപ്പ്  അധികൃതർ വ്യക്തമാക്കി.

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728