പയ്യന്നൂരിൽ നിന്ന് ബംഗളുരുവിലേക്ക് പോയ കെ എസ് ആർ ടി സി ബസിന് തീപിടിച്ചു
ബംഗളുരുവിൽ കേരള ആർ ടി സി ബസിന് തീപിടിച്ചു. പയ്യന്നൂരിൽ നിന്ന് ബംഗളുരുവിലേക്ക് പോയ ബസ്സിനാണ് തീ പിടിച്ചത്. വൈകീട്ട് 7 മണിയോടെ
ബംഗളുരുവിന് സമീപം കെങ്കേരി എന്ന സ്ഥലത്ത് വച്ചായിരുന്നു തീപിടുത്തം. ബസിന്റെ മുൻഭാഗത്താണ് തീപിടുത്തം ഉണ്ടായത്. പുക ഉയർന്നതോടെ ബസിൽ ഉണ്ടായിരുന്ന യാത്രക്കാരും ജീവനക്കാരും പുറത്തിറങ്ങി. തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല. ആർക്കും പരിക്കില്ല എന്നാണ് റിപ്പോർട്ട്.
No comments