Header Ads

ad728
  • Breaking News

    പൂജയ്ക്കെന്ന പേരിൽ നഗ്ന വീഡിയോ കോൾ; ബ്ലാക്ക് മെയിലിംഗ് വഴി തട്ടിയെടുത്തത് ലക്ഷങ്ങൾ, അഹമ്മദാബാദിൽ ഇൻസ്റ്റാഗ്രാം ‘വ്യാജ ജ്യോതിഷ’ന്മാർ പിടിയിൽ


    Fake Instagram Astrologer Scam Busted in Ahmedabad

    ഇൻസ്റ്റഗ്രാമിലൂടെ വ്യാജ ജ്യോതിഷ പ്രൊഫൈലുകൾ നിർമ്മിച്ച് യുവതികളെ കെണിയിൽപ്പെടുത്തി നഗ്ന വീഡിയോ കോളുകൾ റെക്കോർഡ് ചെയ്യുകയും, അത് ഉപയോഗിച്ച് ബ്ലാക്ക് മെയിൽ ചെയ്ത് പണം തട്ടുകയും ചെയ്യുന്ന സംഘത്തെ പിടികൂടി അഹമ്മദാബാദ് സൈബർ ക്രൈം പൊലീസ്. രാജസ്ഥാനിലെ ബിക്കാനിറിൽ നിന്നുള്ള രജനീഷ് ഭാർഗവയാണ് നിലവിൽ അറസ്റ്റിലായിരിക്കുന്നത്. ഇയാളുടെ കൂട്ടാളികളായ വികാസ് ഭാർഗവ, രവി ഭാർഗവ എന്നിവർക്കായി പൊലീസ് തിരച്ചിൽ തുടരുകയാണ്.

    ‘ജ്യോതിഷി പൂജ കിന്നർ മാ’ എന്ന പേരിലുള്ള വ്യാജ ഇൻസ്റ്റാഗ്രാം അക്കൗണ്ട് വഴിയാണ് സംഘം യുവതി ബന്ധപ്പെട്ടത്. കുടുംബബന്ധങ്ങളിലെ പ്രശ്നങ്ങൾ പരിഹരിക്കാമെന്ന് വാഗ്ദാനം നൽകി യുവതിയുടെ വിശ്വാസം പിടിച്ചുപറ്റിയ പ്രതി, പൂജകൾ നടത്തുന്നതിന്റെ ഭാഗമാണെന്ന് വിശ്വസിപ്പിച്ച് യുവതിയെ നഗ്ന വീഡിയോ കോൾ ചെയ്യാൻ നിർബന്ധിച്ചു. ഈ വീഡിയോ റെക്കോർഡ് ചെയ്ത ശേഷം, അത് പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി യുവതിയിൽ നിന്ന് പണം തട്ടുകയായിരുന്നു.

    പരാതി നൽകിയ യുവതിയിൽ നിന്ന് മാത്രം 1.43 ലക്ഷം രൂപയാണ് സംഘം കൈക്കലാക്കിയത്. കഴിഞ്ഞ രണ്ട് വർഷമായി ഈ തട്ടിപ്പ് സംഘം സജീവമാണെന്ന് ഡെപ്യൂട്ടി കമ്മീഷണർ ലവീന സിൻഹ വ്യക്തമാക്കി. പ്രതിദിനം ഏകദേശം 300 ഓളം പേരെ ഇവർ ഇത്തരത്തിൽ ബന്ധപ്പെട്ടിരുന്നു. ഇതുവരെ വിവിധ ആളുകളിൽ നിന്നായി 40 മുതൽ 42 ലക്ഷം രൂപ വരെ ഇവർ തട്ടിയെടുത്തതായാണ് പോലീസിന്റെ പ്രാഥമിക കണ്ടെത്തൽ. ആത്മീയ പരിഹാരങ്ങൾ വാഗ്ദാനം ചെയ്യുന്ന അപരിചിതരുമായി സോഷ്യൽ മീഡിയ വഴി സ്വകാര്യ വിവരങ്ങളോ ചിത്രങ്ങളോ വീഡിയോ കോളുകളോ പങ്കുവെക്കരുതെന്ന് പോലീസ് പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി.

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728