Header Ads

ad728
  • Breaking News

    ഏകപക്ഷീയമായി റദ്ദാക്കിയ ജനന സർട്ടിഫിക്കറ്റ് പുനഃസ്ഥാപിക്കണം, കുംഭമേള വൈറൽ താരം മധ്യപ്രദേശ് ഹൈക്കോടതിയിൽ


    viral star

    ഏകപക്ഷീയമായി റദ്ദാക്കിയ ജനന സർട്ടിഫിക്കറ്റ് പുനഃസ്ഥാപിക്കണമെന്നാവശ്യവുമായി കുംഭമേള വൈറൽ താരവും ഭർത്താവും മധ്യപ്രദേശ് ഹൈക്കോടതിയെ സമീപിച്ചു. തങ്ങൾക്കെതിരെ മധ്യപ്രദേശ് പോലീസ് രജിസ്റ്റർ ചെയ്ത പോക്സോകേസ് റദ്ദാക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

    മഹാകുംഭമേളയിലൂടെയാണ് യുവതി വൈറലായത്. കേരളത്തിലേക്ക് അഭയം തേടിയെത്തിയ കുംഭമേള വൈറൽ താരവും യുവാവും കഴിഞ്ഞ മാ‌ർച്ചിലാണ് വിവാ​ഹിതരായത്. വിവാഹത്തിനു ശേഷം പെൺകുട്ടി പ്രായപൂർത്തിയായില്ലെന്ന് ആരോപിച്ച് മധ്യപ്രദേശ് പോലീസ് പോക്സോ കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പെൺകുട്ടിയുടെ ജനന സർട്ടിഫിക്കറ്റ് റദ്ദാക്കുകയും ചെയ്തു.

    തന്റെ വാദം കേൾക്കാതെയാണ് ജനന സർട്ടിഫിക്കറ്റ് ഏകപക്ഷീയമായി റദ്ദാക്കിയതെന്നും ഭർത്താവിന്റെയും തങ്ങളുടെയും പേരിൽ ഫയൽ ചെയ്ത എഫ്ഐആർ വ്യാജമാണെന്നും കാണിച്ചാണ് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. പെൺകുട്ടിക്ക് 18 വയസ് തികഞ്ഞതായി തെളിയിക്കുന്ന ആധാർ കാർഡ് അടക്കമുള്ള നിരവധി രേഖകൾ കേരളാ പോലീസ് കോടതിയിൽ ഹാജരാക്കിയിട്ടുണ്ട്. കൂടാതെ ഈ വിഷയത്തിൽ തിരുവനന്തപുരം കോടതി പോക്സോ കേസിലെ തുടർനടപടികൾ സ്റ്റേ ചെയ്യുകയും മധ്യപ്രദേശ് പോലീസിനോട് റിപ്പോർട്ട് ആവശ്യപ്പെടുകയും ചെയ്തിരുന്നു

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728