Header Ads

ad728
  • Breaking News

    തമിഴ്നാട്ടില്‍ വിജയ് സര്‍ക്കാരിന് പുതിയ പ്രതിസന്ധി, മുന്നറിയിപ്പുമായി കോണ്‍ഗ്രസ്

    _*ചെന്നൈ*: തമിഴ്നാട്ടില്‍ വിശ്വാസ വോട്ട് നേടിയതിന് പിന്നാലെ വിജയ് സർക്കാരിന് പുതിയ പ്രതിസന്ധി. സർക്കാർ രൂപീകരിക്കാൻ പിന്തുണ നല്‍കിയ കോണ്‍ഗ്രസ് വിജയ്ക്ക് മുന്നറിയിപ്പുമായി രംഗത്തെത്തി._

    _എ.ഐ.എഡി.എം.കെയില്‍ നിന്ന് കൂറുമാറി വിശ്വാസ വോട്ടെടുപ്പില്‍ ടി.വി.കെയെ പിന്തുണച്ച എം.എല്‍.എമാരെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തരുതെന്ന് കോണ്‍ഗ്രസ് നേതാവ് കാർത്തി ചിദംബരം ആവശ്യപ്പെട്ടു. വിജയുടെ രാഷ്ട്രീയ പ്രതിച്ഛായക്ക് തീരുമാനം വലിയ കളങ്കമുണ്ടാക്കുമെന്ന് കാർത്തി ചൂണ്ടിക്കാട്ടി._

    _വിജയ് സർക്കാരിന്റെ സുസ്ഥിരതയ്ക്ക് കോണ്‍ഗ്രസിന്റെയും മറ്റ് സഖ്യകക്ഷികളുടെയും പിന്തുണ മാത്രം മതിയെന്ന് കാർത്തി ചിദംബരം പറഞ്ഞു. അഞ്ച് വർഷം പൂർത്തിയാക്കാൻ അണ്ണാ ഡി.എം.കെയുടെ ആവശ്യമില്ലെന്നും മാറ്റത്തിനായി വോട്ട് ചെയ്ത ജനങ്ങളെ വഞ്ചിക്കുന്ന തീരുമാനങ്ങള്‍ വിജയ് എടുക്കരുതെന്നും അദ്ദേഹം വ്യക്തമാക്കി._

    _അതേസമയം ടി.വി.കെ സർക്കാർ ഏതുസമയത്തും താഴെവീഴാമെന്നും പ്രവർത്തകർ തയ്യാറായിരിക്കണമെന്നും ഡി.എം.കെ അദ്ധ്യക്ഷൻ എം.കെ സ്റ്റാലിൻ പറഞ്ഞു._ _ചെന്നൈയില്‍ പാർട്ടിയുടെ തിരഞ്ഞെടുപ്പ് പരാജയം ചർച്ചചെയ്യാനായി ചേർന്ന ജില്ലാ സെക്രട്ടറിമാരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പാർട്ടിയുടെ നേതാവെന്ന നിലയില്‍ തിരഞ്ഞെടുപ്പ് പരാജയത്തിന്റെ ഉത്തരവാദിത്വം താൻ ഏറ്റെടുക്കുകയാണ്._ _പരാജയത്തില്‍ പല ഭാരവാഹികളും പരസ്പരം കുറ്റപ്പെടുത്തുകയാണ്. പാർട്ടിയുടെ നേതാവെന്ന നിലയില്‍ ഉത്തരവാദിത്വം ഏറ്റെടുക്കുന്നു._ _പരാജയത്തെക്കുറിച്ച്‌ പഠിച്ച്‌ 20 ദിവസത്തിനുള്ളില്‍ റിപ്പോർട്ട് സമർപ്പിക്കാൻ ഉന്നതതല സമിതിക്ക് നിർദ്ദേശം നല്‍കിയതായും സ്റ്റാലിൻ വ്യക്തമാക്കി._

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728