Header Ads

ad728
  • Breaking News

    ലോകത്തിലെ മികച്ച ബാങ്കുകളിൽ കേരളത്തിൽനിന്ന് മൂന്നെണ്ണം


    കൊച്ചി : ഫോബ്സ് പ്രസിദ്ധീകരിച്ച ലോകത്തിലെ ഏറ്റവും മികച്ച ബാങ്കുകളുടെ ഈ വർഷത്തെ പട്ടികയിൽ കേരളം ആസ്ഥാനമായ ഫെഡറൽ ബാങ്ക്, ധനലക്ഷ്മി ബാങ്ക്, കേരള ഗ്രാമീണ ബാങ്ക് എന്നിവ ഇടംപിടിച്ചു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി 368 ബാങ്കുകളാണ് പട്ടികയിലുള്ളത്.
    ഇന്ത്യയിൽനിന്ന് 22 ബാങ്കുകളാണ് ഇടംപിടിച്ചത്. ഇതിൽ ഏഴാം സ്ഥാനത്താണ് ഫെഡറൽ ബാങ്ക്. ധനലക്ഷ്മി ബാങ്ക് 14-ാം സ്ഥാനത്തും കേരള ഗ്രാമീണ ബാങ്ക് 20-ാം സ്ഥാനത്തുമാണ്. ഇന്ത്യയിൽനിന്നുള്ള ബാങ്കുകളിൽ എച്ച്.ഡി.എഫ്.സി. ബാങ്ക്, ഐ.സി.ഐ.സി.ഐ. ബാങ്ക് എന്നിവയാണ് ആദ്യ രണ്ട് സ്ഥാനങ്ങളിൽ.
    പ്രമുഖ മാർക്കറ്റ് റിസർച്ച് സ്ഥാപനമായ സ്റ്റാറ്റിസ്റ്റയുടെ സഹകരണത്തോടെ 34 രാജ്യങ്ങളിൽനിന്നായി 54,000-ത്തോളം പേരെ പങ്കെടുപ്പിച്ചുകൊണ്ട് നടത്തിയ സർവേയിലൂടെയാണ് മികച്ച ബാങ്കുകളെ കണ്ടെത്തിയത്. ഉപഭോക്തൃ സംതൃപ്തി, വിശ്വാസ്യത, ഫീസും നിരക്കുകളും, ഉപഭോക്തൃ സേവനം, ഡിജിറ്റൽ സേവനങ്ങൾ, ധനകാര്യ ഉപദേശങ്ങളുടെ നിലവാരം എന്നിവയാണ് പരിഗണിച്ചത്.

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728