Header Ads

ad728
  • Breaking News

    അട്ടപ്പാടി മധു കൊലപാതകക്കേസ്, അപ്പീലിൽ ഹൈക്കോടതി വിധി തിങ്കളാഴ്ച


    madhu

    അട്ടപ്പാടി മധു കൊലപാതകക്കേസിലെ അപ്പീൽ ഹരജികളിൽ ഹൈക്കോടതി തിങ്കളാഴ്ച വിധി പറയും. ശിക്ഷാവിധിക്കെതിരെ പ്രതികളും, ശിക്ഷ വർദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാരും സമർപ്പിച്ച ഹർജികളിലാണ് ഡിവിഷൻ ബഞ്ച് വിധി പറയുക.15 പ്രതികളും തിങ്കളാഴ്ച ഹാജരാകണമെന്ന് കോടതി നിർദ്ദേശിച്ചു. ജയിലിലുള്ള 12 പ്രതികളെയും അധികൃതർ ഹാജരാക്കണം. പ്രതികൾക്ക് ജീവപര്യന്തം ശിക്ഷ നൽകണമെന്നാണ് സംസ്ഥാന സർക്കാരിന്റെ അപ്പീലിലെ ആവശ്യം.

    വിചാരണക്കോടതി വെറുതെവിട്ട മൂന്ന് പ്രതികളെ ശിക്ഷിക്കണമെന്നും സർക്കാർ ആവശ്യപ്പെടുന്നു. കുറ്റവിമുക്തരാക്കണം എന്നാണ് വിചാരണക്കോടതി ശിക്ഷിച്ച പ്രതികളുടെ ആവശ്യം. 2018 ഫെബ്രുവരി 22നാണ് മോഷണക്കുറ്റം ആരോപിച്ചുള്ള മർദനത്തെ തുടർന്ന് അട്ടപ്പാടിയിൽ മധു കൊല്ലപ്പെട്ടത്.കുറ്റക്കാരാണെന്ന് കണ്ടെത്തിയ 14 പ്രതികളിൽ 13 പേർക്കും ഏഴുവർഷം കഠിനതടവും ഒരുലക്ഷം രൂപ പിഴയുമായിരുന്നു പ്രത്യേക കോടതി ശിക്ഷ വിധിച്ചത്.

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728