Header Ads

ad728
  • Breaking News

    പാചകവാതക വിതരണ പ്രതിസന്ധി: ഹോട്ടല്‍ ഉടമകള്‍ തിങ്കളാഴ്ച കടകള്‍ അടച്ചിട്ട് പ്രതിഷേധിക്കും




    തിരുവനന്തപുരം: പാചകവാതക വിതരണ പ്രതിസന്ധി രൂക്ഷമായി തുടരുന്നു. ഹോട്ടല്‍ ഉടമകള്‍ തിങ്കളാഴ്ച കടകള്‍ അടച്ചിട്ട് പ്രതിഷേധിക്കും.നാളെ എണ്ണ കമ്പനികളുടെ ബോട്ട്ലിംഗ് പ്ലാന്‍റുകളിലേക്ക് മാർച്ച്‌ നടത്തും. അതേസമയം, ആശങ്ക വേണ്ടെന്ന് ആവർത്തിക്കുകയാണ് കേന്ദ്ര സർക്കാർ. പൂഴ്ത്തിവച്ച 15,000 സിലിണ്ടറുകള്‍ പിടിച്ചെടുത്തു. ഇറാനില്‍ നിന്ന് കൂടുതല്‍ ടാങ്കറുകള്‍ ഇന്ത്യയില്‍ എത്തിക്കാൻ ശ്രമം തുടരുകയാണ്.

    പാചകവാതക ക്ഷാമത്തില്‍ പ്രതിസന്ധിയിലായതോടെയാണ് ഹോട്ടല്‍ ഉടമകള്‍ സമരത്തിലേക്ക് പോകുന്നത്. നാളെ എണ്ണ കമ്പനികളുടെ ബോട്ട്ലിംഗ് പ്ലാന്‍റുകളിലേക്ക് മാർച്ച്‌ നടത്താനും തിങ്കളാഴ്ച സംസ്ഥാന വ്യാപകമായി ഹോട്ടലുകള്‍ അടച്ചിട്ട് സൂചന പണിമുടക്ക് നടത്താനും കേരള ഹോട്ടല്‍ & റസ്റ്റോറന്‍റ് അസോസിയേഷൻ തീരുമാനിച്ചു. ഹോട്ടലുകളെ അവശ്യ സർവീസായി പ്രഖ്യാപിച്ച്‌ പാചകവാതകം ഹോട്ടലുകള്‍ക്കും ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ടാണ് സമരം നടത്തുന്നത്. അതേസമയം, എല്‍പിജി പൂഴ്ത്തിവെപ്പിനെതിരെ രാജ്യവ്യാപക നടപടികള്‍ തുടരുകയാണ്. പൂഴ്ത്തിവെച്ച 15,000 സിലിണ്ടറുകള്‍ പിടിച്ചെടുത്തു. ഇറാനില്‍ നിന്ന് കൂടുതല്‍ ടാങ്കറുകള്‍ ഇന്ത്യയില്‍ എത്തിക്കാനുള്ള നടപടികള്‍ തുടരുകയാണ്.

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728