Header Ads

ad728
  • Breaking News

    പാചകവാത ക്ഷാമം: ഹോസ്റ്റൽ വിദ്യാർഥികൾ പ്രതിസന്ധിയിൽ; ക്ലാസുകൾ ഓൺലൈനിലേക്ക്

    _*കോഴിക്കോട്*  പാചകവാതക പ്രശ്നം രൂക്ഷമാകുന്നു. ഹോട്ടലുകൾ കടുത്ത പ്രതിസന്ധിയിലേക്ക് കടന്നതോടെ ഹോസ്റ്റലുകളിലും മറ്റും താമസിക്കുന്ന വിദ്യാർഥികളും മറ്റും ദുരിതത്തിലായി. വെസ്റ്റ്ഹിൽ പ്രദേശത്തെ വിവിധ ഹോസ്റ്റലുകളിലും വീടുകളിലും വാടകയ്ക്കു താമസിക്കുന്നവർ‌ക്കു ഭക്ഷണം കിട്ടാതായതോടെ ഇന്നലെ ഗവ. എൻജിനീയറിങ് കോളജിലെ വിദ്യാർഥികൾ പ്രതിഷേധവുമായി രംഗത്തെത്തി. മെസുകൾ, കന്റീനുകൾ, ഹോട്ടലുകൾ എന്നിവയെ ആശ്രയിച്ചാണ് ഒട്ടുമിക്ക ഹോസ്റ്റലുകളിലെയും കുട്ടികൾ‍ ആഹാരം കഴിക്കുന്നത്. എസ്എഫ്ഐയുടെ നേതൃത്വത്തിൽ അധ്യാപകരുമായി ചർച്ച നടത്തി. തുടർന്ന് ഒരാഴ്ച എൻജിനീയറിങ് കോളജിലെ ക്ലാസുകൾ ഓൺലൈനാക്കാമെന്ന് അധ്യാപകർ ഉറപ്പു നൽകിയതായി എസ്എഫ്ഐ നേതാവ് എച്ച്.ഹുനൈസ് പറഞ്ഞു._


    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728