Header Ads

ad728
  • Breaking News

    ഇൻസ്റ്റഗ്രാമിലൂടെ പ്രണയം, ലോഡ്‌ജിലെത്തിച്ച് സ്വർണം തട്ടും; 'കിനാവിന്റെ രാജകുമാരൻ' പിടിയിൽ

    ഇൻസ്റ്റഗ്രാമിലൂടെ പ്രണയം നടിച്ച് യുവതികളെ വശത്താക്കും, പിന്നാലെ രഹസ്യസന്ദർശനം, ലോഡ്‌ജിലെത്തിച്ച് ഉള്ള സ്വർണമെല്ലാം കൈക്കലാക്കും, ഇതാണ് 'കിനാവിൻ്റെ രാജകുമാരന്റെ' പ്രധാന പരിപാടി. കോഴിക്കോട് വളയം സ്വദേശിയായ യുവതിയാണ് രാജകുമാരൻ്റെ പൊള്ളത്തരം തിരിച്ചറിഞ്ഞ് പൊലീസിൽ പരാതിപ്പെട്ടത്. യുവതിയുടെ പരാതിയിൽ മലപ്പുറം കോട്ടക്കൽ സ്വദേശി മുഹമ്മജ് ജസീലിനെ വടകര പൊലീസ് അറസ്‌റ്റ് ചെയ്തു.

    ഈ യുവതിയെ മുഹമ്മദ് ജസീൽ പല സ്‌ഥലങ്ങളിലെത്തിച്ച് 12 പവനാണ് തട്ടിയെടുത്തത്. ഇൻസ്‌റ്റഗ്രാമിലൂടെ തന്നെയാണ് ഈ യുവതിയേയും ജസീൽ പരിചയപ്പെട്ടത്.

    ഇയാൾക്കെതിരെ ഈ യുവതി നൽകിയ ബലാത്സംഗക്കേസും നിലവിലുണ്ട്.

    പാലക്കാട് ജില്ലയിൽ മോഷണക്കേസിലും ഇയാൾ പ്രതിയായിട്ടുണ്ട്.

    ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെടുന്ന സ്ത്രീകളോട് സൗഹൃദം സ്‌ഥാപിച്ച് സ്വർണം തട്ടിയെടുക്കുന്നതാണ് ഇയാളുടെ രീതി. പല സ്ത്രീകളേയും സമാനമായ രീതിയിൽ കബളിപ്പിച്ച് സ്വർണം തട്ടിയിട്ടുണ്ടെന്നാണ് പൊലീസിന്റെ അന്വേഷണത്തിൽ കണ്ടെത്തിയത്. കിനാവിന്റെ രാജകുമാരൻ എന്നാണ് ഇയാളുടെ ഇൻസ്റ്റഗ്രാമിലെ പേര്.


    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728