മൊബൈല്‍ ഡിസ്‌പ്ലേ ശരിയാക്കിയില്ല; കാസര്‍കോട് വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്തു
_*കുമ്പള*: കാസര്‍കോട് മൊബൈല്‍ഫോണിന്റെ ഡിസ്‌പ്ലേ കേടായി ദിവസങ്ങള്‍ കഴിഞ്ഞിട്ടും വീട്ടുകാർ ശരിയാക്കി കൊടുക്കാത്തതിനാല്‍ വിദ്യാർഥിനി എലിവിഷം കഴിച്ച് ആത്മഹത്യചെയ്ത നിലയില്‍.കിദൂർ കളത്തൂർ ലക്ഷ്മി നിലയത്തില്‍ എം.ഡി._
_പൂജ (17) ആണ് മരിച്ചത്. മംഗളൂരുവില്‍ പി.യു.സി. വിദ്യാർഥിനിയായിരുന്നു. ബുധനാഴ്ച വൈകീട്ട് താൻ എലിവിഷം കഴിച്ചതായി വീട്ടുകാരോട് പറഞ്ഞിരുന്നെങ്കിലും ഗൗരവത്തിലെടുത്തില്ല._
_ഇടയ്ക്കിടെ എലിവിഷത്തിന്റെ കാര്യം പറഞ്ഞ് ആത്മഹത്യാഭീഷണി മുഴക്കുന്നതിനാലായിരുന്നു വീട്ടുകാർ ഗൗരവത്തിലെടുക്കാതിരുന്നത്.രാത്രി ഏറെ വൈകി പെണ്‍കുട്ടി അവശയായതോടെയാണ് ദേർളക്കട്ടയിലെ സ്വകാര്യ ആസ്പത്രിയിലെത്തിച്ചത്. അപ്പോഴേക്കും മരിച്ചിരുന്നു._ _കുറച്ചുദിവസം മുൻപ് പൂജ ഉപയോഗിച്ചിരുന്ന മൊബൈല്‍ഫോണിന്റെ ഡിസ്‌പ്ലേ തകരാറിലായിരുന്നു._ _സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുടുംബത്തിന് പെട്ടെന്ന് പണം കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. ഇത് മനോവിഷമത്തിനിടയാക്കിയെന്ന് കരുതുന്നു._ _അസ്വാഭാവിക മരണത്തിന് കുമ്പള പോലീസ് കേസെടുത്തു._
No comments