Header Ads

ad728
  • Breaking News

    പൊരിവെയിലില്‍ വലയേണ്ട, ഈ ജില്ലകളില്‍ ഇന്ന് മഴയുണ്ടേ..കാലാവസ്ഥ ഇങ്ങനെ




    തിരുവനന്തപുരം: കൊടുംവെയിലില്‍ ആശ്വാസമായി വിവിധ ജില്ലകളില്‍ ഇന്ന് മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ്.തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ഏഴ് ജില്ലകളില്‍ നേരിയ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ഗ്രീൻ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കടല്‍ പൊതുവെ ശാന്തമായിരിക്കുമെന്നാണ് പ്രവചനം. അതിനാല്‍ മത്സ്യബന്ധനത്തിന് വലിയ തടസങ്ങള്‍ നിർദേശിച്ചിട്ടില്ല.

    അതേസമയം, അള്‍ട്രാവയലറ്റ് സൂചിക അപകടകരമാം വിധം ഉയരുന്നുണ്ട്. കഴിഞ്ഞ ദിവസം മൂന്നിടങ്ങളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചത്. കോന്നി, ചങ്ങനാശ്ശേരി, മൂന്നാർ എന്നിവിടങ്ങളിലാണ് സൂചിക എട്ടായി രേഖപ്പെടുത്തിയത്. കൊട്ടാരക്കര, ചെങ്ങന്നൂർ, കളമശ്ശേരി, ഒല്ലൂർ, തൃത്താല, പൊന്നാനി, ബേപ്പൂർ, മാനന്തവാടി എന്നിവിടങ്ങളില്‍ യെല്ലോ അലർട്ടാണ്.
    മഴ മുന്നറിയിപ്പ്
    മാർച്ച്‌ 7 - ഗ്രീൻ അലർട്ട് - തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം
    മാർച്ച്‌ 8 - ഗ്രീൻ അലർട്ട് - കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ
    മാർച്ച്‌ 9 - തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ
    അള്‍ട്രാവയലറ്റ് രശ്മികള്‍ - ജാഗ്രത നിർദേശങ്ങള്‍

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728