Header Ads

ad728
  • Breaking News

    3.560 കിലോ കഞ്ചാവുമായി കണ്ണൂര്‍ സ്വദേശി അറസ്റ്റില്‍




    കണ്ണൂർ: എക്സൈസ് താണ, ആനയിടുക്ക് ഭാഗങ്ങളില്‍ നടത്തിയ പരിശോധനയില്‍ 3.560 കിലോഗ്രാം കഞ്ചാവുമായി യുവാവ് പിടിയില്‍.
    കണ്ണൂർ പൂതപ്പാറ സ്വദേശി എ. തേജസാണ് (28) കഞ്ചാവുമായി അറസ്റ്റിലായത്. എൻഫോഴ്സ്മെന്റ് ആൻഡ് ആന്റി നാർക്കോട്ടിക്ക് സ്പെഷല്‍ സ്ക്വാഡ് ഓഫീസിലെ എക്സൈസ് ഇൻസ്പെക്ടർ എസ്. സിയാദിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാ യിരുന്നു പരിശോധന. പ്രതി കഞ്ചാവ് സഹിതം ആനയിടുക്കുള്ള ഒരു വീട്ടില്‍ ഉണ്ടെന്ന വിവരം ലഭിച്ചതിനെ തുടർന്നാണ് എക്സൈസ് സംഘം വീട്ടിലെത്തി പരിശോധന നടത്തിയത്. പ്രതിയെ കണ്ടുപിടിക്കുന്നതിനു കേരള എടിഎസിന്റെ സഹായവും ലഭിച്ചിരുന്നു. കണ്ണൂർ ജൂഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് (രണ്ട്) കോടതിയില്‍ ഹാജരാക്കി.
    പിടികൂടിയ സംഘത്തില്‍ അസിസ്റ്റന്റ് ഇസ്പെക്ടർ(ഗ്രേഡ്)മാരായ ആർ.പി. അബ്ദുള്‍ നാസർ, പി.കെ. അനില്‍കുമാർ, സി. പുരുഷോത്തമൻ, കെ. ഷജിത്ത്, സി. അജിത്ത്, ഉമേഷ്, പി.വി. ഗണേഷ് ബാബു, നവനീത്, കെ.ടി. ഫസല്‍ , വി.കെ. സായൂജ്, എ.വി. രതിക എന്നിവരും ഉണ്ടായിരുന്നു.

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728