Header Ads

ad728
  • Breaking News

    കോഴിക്കോട് കൊയിലാണ്ടിയിൽ വാഹനാപകടം. അപകടത്തിൽ മൂന്ന് എംബിബിഎസ് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം.


    കൊയിലാണ്ടി: സംസ്ഥാന പാതയിൽ കുറുവങ്ങാട് അക്വഡറ്റിനു സമീപം സ്കൂട്ടർ നിയന്ത്രണം വിട്ട് മതിലിലിടിച്ച് മൂന്ന് യുവാക്കൾ മരിച്ചു. മോഡേൺ മലബാർ മെഡിക്കൽ കോളേജിലെ എം.ബി.ബി.എസ് വിദ്യാർത്ഥികളായ നന്ദ കിഷോർ (കൊല്ലം), അഭിയാൻ (കായംകുളം), അഭിനവ് (പാലക്കാട്) എന്നിവരാണ് മരിച്ചത്. ഇന്ന് പുലർച്ചെ രണ്ട് മണിയോടെയായിരുന്നു ദാരുണമായ ഈ അപകടം.

    അപകടം നിയന്ത്രണം വിട്ടതിനെത്തുടർന്ന് വിദ്യാർത്ഥികൾ സഞ്ചരിച്ചിരുന്ന ഇലക്ട്രിക് സ്കൂകൂട്ടർ റോഡരികിലെ ഇലക്ട്രിക് പോസ്റ്റിലിടിച്ച ശേഷം സമീപത്തെ മതിലിൽ ഇടിക്കുകയായിരുന്നു.

    ആഘാതത്തിൽ മൂന്ന് പേരും സംഭവസ്ഥലത്തുതന്നെ മരിച്ചു. നാട്ടുകാരും പോലീസും ചേർന്ന് ഉടൻ തന്നെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

    മൃതദേഹങ്ങൾ താലൂക്ക് ആശുപത്രിയിൽ നിന്നും തുടർനടപടികൾക്കായി കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728