സിഎസ്കെയുടെ വമ്പൻ സർപ്രൈസ്! ഐപിഎല്ലിനു മുന്നോടിയായി ചെപ്പോക്കിൽ മെഗാ റിയൂണിയൻ
ഈ മാസം ആരംഭിക്കുന്ന ഐപിഎൽ 2026 സീസണിന് മുന്നോടിയായി മുൻതാരങ്ങൾ അടക്കമുള്ളവരെ ഉൾപ്പെടുത്തി ഒരു ഒത്തുചേരൽ നടത്താനൊരുങ്ങി ചെന്നൈ സൂപ്പർ കിങ്‌സ്. മുൻ കളിക്കാരായ സുരേഷ് റെയിന, മുത്തയ്യ മുരളീധരൻ , ബ്രാവോ , ഹെയ്ഡൻ എന്നിവർ അടക്കമുള്ള പ്രമുഖർ പങ്കെടുക്കുന്ന പരിപാടി ഞായറാഴ്ച ചെപ്പാക്കിലെ എം എ ചിദംബരം സ്റ്റേഡിയത്തിൽ ആണ് നടക്കുക. മുൻ താരങ്ങളെ കൂടാതെ നിലവിലെ ടീമംഗങ്ങൾ അടക്കമുള്ളവർ പരിപാടിയുടെ ഭാഗമാകുമെന്നാണ് റിപ്പോർട്ട്. അതേസമയം മറ്റ് തിരക്കുകൾ കാരണം രവിചന്ദ്രൻ അശ്വിൻ പരിപാടിയിൽ പങ്കെടുക്കാൻ ഉള്ള സാധ്യത കുറവാണ്.
വൈകുന്നേരം നാലുമണിക്ക് തുടങ്ങുന്ന പരിപാടിയിൽ സംഗീത സംവിധായകൻ എ ആർ റഹ്മാൻ നേതൃത്വം നൽകുന്ന സംഗീത വിരുന്നടക്കമുള്ള വിവിധ കലാപരിപാടികൾ ഉണ്ടായിരിക്കുന്നതാണ്. കഴിഞ്ഞ സീസണിലെ നിരാശാജനകമായ പ്രകടനത്തിന് ശേഷം വലിയ അഴിച്ചുപണികൾ നടത്തിയാണ് ചെന്നൈ ടീം ഐപിഎല്ലിന് എത്തുന്നത്. മലയാളി താരവും കഴിഞ്ഞ ടി 20 ലോകകപ്പിലെ പ്ലെയർ ഓഫ് ദി ടൂർണമെന്റുമായ സഞ്ജു സാംസൺ ഉൾപ്പടെയുള്ള ഒരു കൂട്ടം പുതിയ മുഖങ്ങളുമായെത്തുന്ന ടീം മാർച്ച് 30 ന് നടക്കുന്ന തങ്ങളുടെ ആദ്യ മത്സരത്തിൽ രാജസ്ഥാൻ റോയൽസിനെ നേരിടും.
No comments