Header Ads

ad728
  • Breaking News

    പാളത്തില്‍ ഇരുന്ന് ആരാ അരിയാട്ടാൻ പോണേ....? കൊച്ചി പച്ചാളത്ത് റെയില്‍വെ ട്രാക്കില്‍ ആട്ടുകല്ല് , അന്വേഷണം ആരംഭിച്ചു



    കൊച്ചി:  കൊച്ചി പച്ചാളത്ത് റെയില്‍വെ ട്രാക്കില്‍ ആട്ടുകല്ല് കണ്ടെത്തി. ട്രെയിൻ അട്ടിമറി ശ്രമമെന്നാണ് സംശയിക്കുന്നത്.സംഭവത്തില്‍ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
    ഇന്ന് പുലര്‍ച്ചെ നാലരയോടെ മൈസൂരു- തിരുവനന്തപുരം കൊച്ചുവേളി എക്സ്പ്രസ് കടന്നുപോയതിനുശേഷമാണ് ആട്ടുകല്ല് കണ്ടെത്തിയത്. ട്രാക്കിന്‍റെ നടുക്കാണ് ആട്ടുകല്ലുണ്ടായിരുന്നത്. ആട്ടുകല്ലിന് അധികം വലുപ്പമില്ലാത്തിനാല്‍ ട്രെയിൻ അതിന് മുകളിലൂടെ കടന്നുപോവുകയായിരുന്നു. ഇതേ ട്രെയിനിന്‍റെ ലോക്കോ പൈലറ്റാണ് വിവരം റെയില്‍വെ പൊലീസില്‍ അറിയിച്ചത്.
    ട്രാക്കിന്‍റെ വശങ്ങളിലാണ് ആട്ടുകല്ല് വെച്ചിരുന്നതെങ്കില്‍ വലിയ അപകടമുണ്ടാകുമായിരുന്നു. ട്രാക്കിന്‍റെ നടുവില്‍ തന്നെ ഇത്തരമൊരു ഭാരമേറിയ വസ്തു കൊണ്ടുവന്ന് വെച്ചതില്‍ ദുരൂഹതയുണ്ടെന്നാണ് പൊലീസ് സംശയിക്കുന്നത്.
    നോര്‍ത്ത് റെയില്‍വെ സ്റ്റേഷന് സമീപമുള്ള പച്ചാളം റെയില്‍വെ ഗേറ്റിനടുത്താണ് സംഭവം. ഇതിന് സമീപത്ത് നായ ചത്തുകിടക്കുന്നുണ്ട്. ജഡം ചിന്നിചിതറിയ നിലയിലാണുള്ളത്.
    ട്രെയിൻ തട്ടിയാണോ നായ ചത്തതെന്നതും പരിശോധിക്കുന്നുണ്ട്. സമീപത്തെ സിസിടിവി ദൃശ്യങ്ങള്‍ അടക്കം ഉണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്. സ്ഥലത്ത് പൊലീസെത്തി പരിശോധന ആരംഭിച്ചിട്ടുണ്ട്.

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728