തലശ്ശേരി ഫയര്‍ഫോഴ്‌സിന്റെ സമയോചിതമായ ഇടപെടലില്‍ വന്‍ ദുരന്തം ഒഴിവായി
ഞായറാഴ്‌ച ഉച്ചക്ക് തലശേരിയില്‍ നിന്ന് ബാം?ൂര്‍ക്ക് വരികയായിരുന്ന കേളി ബാം?ൂര്‍ ജന:സെക്രട്ടറി തലശേരി പൊന്യം സ്വദേശി ജഷീര്‍ സഞ്ചരിച്ചിരുന്ന കാറിന്റെ പെട്രോള്‍ ടാങ്ക് ലീക്കാവുകയും, അക്കാര്യം ശ്രദ്ധയില്‍ പെട്ടയുടന്‍ കാറ് നിര്‍ത്തി തലശേരി ഫയര്‍ഫോഴ്‌സില്‍ വിവരമറിയിക്കുകയും, വളരെ പെട്ടെന്ന് തന്നെ ഉദ്യോഗസ്‌ഥര്‍സ്‌ഥലത്തെത്തുകയും കാറിന്റെ കേടുപാടുകള്‍ തീര്‍ത്ത് തുടര്‍യാത്രക്ക് സഹായിക്കുകയും ചെയ്‌തു.തലശേരി ഫയര്‍ ഫോഴ്‌സ് ഉദ്യോഗസ്‌ഥരായ സബീഷ്, പ്രേംലാല്‍, സജീഷ് എന്നിവരുടെസമയോചിതമായ ഇടപെടലില്‍ വന്‍ അപകടം ഒഴിവായി. മാഹി ബൈപാസിലെ പെട്രോള്‍ ബങ്കില്‍ നിന്ന് ഹുണ്ടായി ഇ യോണ്‍ കാറില്‍ നിറയെ പെട്രോള്‍ നിറച്ച് തലശേരിക്ക് വരുന്ന വഴി പോലിസ് ക്വര്‍ട്ടേഴ്‌സിന് സമിപം എത്തിയപ്പോഴാണ് ടാങ്കിന്റെ ചോര്‍ച്ച ശ്രദ്ധയില്‍പ്പടുന്നത്. ബൈക്ക്‌കാരനാണ് പെട്രോള്‍ ലീക്ക് ശ്രദ്ധയില്‍പ്പെടുത്തിയത്. സമീപത്തെ കടക്കാരും നാട്ടുകാരും സഹായത്തിനെത്തി.വലിയൊരു അപകടമാണ് തലശേരി ഫയര്‍ ഫോഴ്‌സിന്റെ ഇടപെടിലൂടെ ജഷീര്‍ പറഞ്ഞു.
No comments