Header Ads

ad728
  • Breaking News

    ബസ് ഡ്രൈവര്‍മാര്‍ക്കും കണ്ട‌ക്ടര്‍മാര്‍ക്കും പൊലീസ് ക്ലിയറന്‍സ് നിര്‍ബന്ധമാക്കി ഹൈക്കോടതി


    സംസ്ഥാനത്തെ ബസുകളില്‍ ഡ്രൈവർക്കും, കണ്ടക്ടർക്കും, ക്ലീനർക്കും പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നിർബന്ധമെന്ന് ഹൈക്കോടതി. സർക്കാർ ഉത്തരവ് ചോദ്യംചെയ്തുള്ള ഹർജി ഹൈക്കോടതി തള്ളി. ബസുടമകളുടെ ഹർജികളാണ് തള്ളിയത്. സർക്കാർ ഉത്തരവ് നിയമപരമെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. 

    2023 - 25 കാലഘട്ടത്തിൽ സ്വകാര്യ ബസ്സുകൾ ഉൾപ്പെട്ട 1017 അപകടങ്ങൾ ഉണ്ടായി. ഇത്തരം അപകടങ്ങൾ തടയാനാണ് സർക്കാർ നടപടി. നടപടികൾ പൊതുതാൽപര്യം മുൻനിർത്തി കൂടിയെന്ന് ഹൈക്കോടതി വ്യക്തമാക്കി.


    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728