കുടുംബശ്രീ ഭക്ഷണങ്ങള്‍ ഇനി സൊമാറ്റോ വഴിയും
കുടുംബശ്രീ വനിതാ സംരംഭകര്‍ തയ്യാറാക്കുന്ന ഭക്ഷ്യ വിഭവങ്ങള്‍ ഇനി മുതല്‍ പ്രമുഖ ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി സംവിധാനമായ സൊമാറ്റോ വഴി ലഭ്യമാകും.
തൃശൂര്‍, തിരുവനന്തപുരം, എറണാകുളം ജില്ലകളിലെ കഫേ കുടുംബശ്രീ പ്രീമിയം റെസ്റ്റോറൻ്റ്, കുടുംബശ്രീ കാന്റീൻ, ജനകീയ ഹോട്ടൽ, കാറ്ററിങ്ങ് സര്‍വീസ് യൂണിറ്റ് എന്നിവയാണ് ആദ്യ ഘട്ടത്തില്‍ ഉള്‍പ്പെടുത്തുക.
സെക്രട്ടറിയേറ്റ് ശ്രുതി ഹാളില്‍ നടന്ന ചടങ്ങില്‍ മന്ത്രി എം ബി രാജേഷിന്റെ സാന്നിധ്യത്തില്‍ ഇതുമായി ബന്ധപ്പെട്ട ധാരണ പത്രം കൈമാറി.
No comments