Header Ads

ad728
  • Breaking News

    കണ്ണൂരിലെ ദമ്പതികളുടെ മരണം; പ്രേമരാജൻ ഭാര്യയുടെ തലക്കടിച്ച് വീഴ്ത്തി തീകൊളുത്തിയെന്ന് നിഗമനം


    _കണ്ണൂർ: അലവിലിലെ ദമ്പതികളുടെമരണത്തിൽ ഭർത്താവ് പ്രേമരാജൻ ഭാര്യയെ തലക്കടിച്ച് വീഴ്ത്തിയ ശേഷം തീകൊളുത്തിയതെന്ന് നിഗമനം. എ.കെ ശ്രീലേഖയുടെ തലയുടെ പിൻഭാഗം പൊട്ടി രക്തം വാർന്ന നിലയിലാണ്. എന്നാൽ കൊലപാതക കാരണം വ്യക്തമായിട്ടില്ല. ഇന്നലെ വൈകിട്ടാണ് അനന്തന്‍ റോഡിലെ കല്ലാളത്തില്‍ പ്രേമരാജന്‍ (75), ഭാര്യ എ കെ ശ്രീലേഖ (69) എന്നിവരെയാണ് വീടിനുള്ളില്‍  പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്.മന്ത്രി എ.കെ ശശീന്ദ്രന്റെ മരുമകളാണ് മരിച്ച എ.കെ ശ്രീലേഖ.മകന്‍ വിദേശത്തുനിന്ന് എത്തുന്നതിന് മണിക്കൂറുകള്‍ക്കു മുമ്പാണ് ഇരുവരുടെയും മൃതദേഹം കണ്ടെത്തിയത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു._


    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728