“ശാരീരിക അധിക്ഷേപം നേരിടുന്നു”: ജോസ് കെ മാണിയുടെ ഭാര്യ നിഷാ ജോസ്

ശാരീരിക അധിക്ഷേപം നേരിടുന്നുവെന്ന് ജോസ് കെ മാണിയുടെ ഭാര്യ നിഷാ ജോസ്. സാമൂഹ്യമാധ്യമങ്ങളിലൂടെയാണ് ശാരീരിക അധിക്ഷേപങ്ങൾ നേരിടുന്നത്. താൻ ഒരു ക്യാൻസർ അതിജീവിതയാണ് എന്നത് അധിക്ഷേപിക്കുന്നവർ ഓർക്കുന്നില്ലെന്നും നിഷാ ജോസ്. തൻ്റെ കുടുംബം ഒരു രഷ്ട്രീയ കുടുംബമായതു കൊണ്ട് സാമൂഹ്യമാധ്യമങ്ങളിൽ ധാരാളം അവഹേളനങ്ങൾ അനുഭവിക്കുന്നത്. ഇതിന് പുറമെയാണ് സാമൂഹ്യമാധ്യമങ്ങളിലൂടെയുള്ള ശാരീരിക അധിക്ഷേപങ്ങൾ.
എൻ്റെ ശരീരം എൻ്റെ സ്വകാര്യത. എൻ്റെ സ്വകാര്യത എൻ്റെ അവകാശം ആണെന്നും നിഷ പറഞ്ഞു. ബോഡി ഷേമിങ് തമാശയല്ല, അത് ഒരാളുടെ മൗനം പിളർന്ന് ഒരു പ്രതിഷേധം തുറക്കേണ്ട സാഹചര്യമാണെന്നും നിഷ പ്രതികരിച്ചു. ഫേസ്ബുക്ക് വീഡിയോയിലൂടെയാണ് നിഷയുടെ പ്രതികരണം.
No comments