Header Ads

ad728
  • Breaking News

    'അമ്മ' തെരഞ്ഞെടുപ്പ്: പ്രസിഡന്‍റ് സ്ഥാനത്തേക്ക് കുഞ്ചാക്കോ അടക്കമുള്ളവര്‍, നാമനിർദ്ദേശപത്രിക സമര്‍പ്പണം ഇന്ന് മുതല്‍

    കൊച്ചി: താര സംഘടനയായ അമ്മയുടെ ഭരണസമിതി തിരഞ്ഞെടുപ്പിനുള്ള നാമനിർദ്ദേശ പത്രികകൾ സമർപ്പിക്കാനുള്ള നടപടികൾ ഇന്നുമുതൽ തുടങ്ങും. ഈ മാസം 24 ആണ് പത്രിക സമർപ്പണത്തിൽ ഉള്ള അവസാന തീയതി. ജൂലൈ 31ന് അന്തിമ സ്ഥാനാർത്ഥി പട്ടിക പ്രസിദ്ധീകരിക്കും. ഓഗസ്റ്റ് 15നാണ് തിരഞ്ഞെടുപ്പ് നടക്കുക. പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, ജനറൽ സെക്രട്ടറിമാർ സ്ഥാനങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുക.

    പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാന്‍ കുഞ്ചാക്കോ ബോബൻ അടക്കമുള്ള താരങ്ങളുടെ പേരാണ് ഉയർന്നു കേൾക്കുന്നത്. ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് ഇടവേള ബാബു തിരിച്ചെത്തണമെന്ന് ഒരു വിഭാഗം ആവശ്യപ്പെട്ടു.

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728