Header Ads

ad728
  • Breaking News

    ജനിച്ച ഉടനെ കുഞ്ഞിനെ 50,000 രൂപയ്ക്ക് വിറ്റു; അമ്മയും അമ്മുമ്മയും അറസ്റ്റില്‍; സംഭവം അസമില്‍


    ജനിച്ച ഉടനെ 50,000 രൂപയ്ക്ക് വിറ്റതായി പരാതി. 22 കാരി നവജാത ശിശുവിനെ 50,000 രൂപയ്ക്ക് വിറ്റതായാണ് പരാതി. അവിവാഹിതയായ സ്ത്രീയാണ് കുഞ്ഞിനെ വിറ്റത്. അസമിലെ ശിവസാഗര്‍ സിവില്‍ ആശുപത്രിയില്‍ ആണ് സംഭവം.

    ഡിസ്ചാര്‍ജ് ആകുന്നതിന് മുന്നേ ആശുപത്രിയില്‍ നിന്ന് തന്നെ കുട്ടിയെ വില്‍ക്കുകയായിരുന്നു. തുടര്‍ന്ന് അധികാരികള്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. കുട്ടിയെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്.

    സംഭവത്തില്‍ മൂന്ന് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. കുഞ്ഞിന്റെ അമ്മയയേയും മുത്തശ്ശിയേയും ആശാവര്‍ക്കറേയുമാണ് അറസ്റ്റ് ചെയ്തത്. ജൂണ്‍ 23നാണ് സ്ത്രീ അസമിലെ ശിവസാഗര്‍ സിവില്‍ ആശുപത്രിയില്‍ പ്രസവിച്ചത്.

    കുട്ടിയെ വില്‍ക്കാനുള്ള സാധ്യതയുണ്ടെന്ന് നേരത്തെ തന്നെ ശിശുക്ഷേമ സമിതിക്ക് മനസിലായിരുന്നു. തുടര്‍ന്ന് ശിശുക്ഷേമ സമിതി പ്രവര്‍ത്തകര്‍ കുഞ്ഞിനെ വില്‍ക്കരുതെന്ന് ബോധ്യപ്പെടുത്തിക്കൊടുക്കുകയും ചെയ്തിരുന്നു. എന്നിട്ടും അമ്മ കുട്ടിയെ വില്‍ക്കുകയായിരുന്നു.

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728