പഞ്ഞിക്കെട്ട് പോലെ പതഞ്ഞുപൊങ്ങി ഒഴുകി തോട്; പരിഭ്രാന്തിയിലായി നാട്ടുകാർ; കാരണം പച്ചക്കറിയിലെ വിഷാംശം കളയാൻ ഉപയോഗിക്കുന്ന രാസലായനിയെന്ന്
ഇരിട്ടി: അൽപംമുമ്പ് വരെ തെളിവെള്ളമായി ഒഴുകിയിരുന്ന തോട് പൊടുന്നനെ പഞ്ഞിക്കെട്ട് പോലെ പതഞ്ഞുപൊങ്ങിയത് നാട്ടുകാരെ പരിഭ്രാന്തരാക്കി. ഉളിക്കൽ നെല്ലിക്കാംപൊയിൽ ചെട്ടിയാർ പീടികയിലൂടെ ഒഴുകുന്ന തോടാണ് നുരഞ്ഞു പൊങ്ങി ഒഴുകിയത്. പച്ചക്കറിയിലെ വിഷാംശം കളയാൻ ഉപയോഗിക്കുന്ന രാസലായനിയാണ് ഇതിനിടയാക്കിയത് എന്നാണ് നിഗമനം. തോട്ടിലെ ഏതാനും മത്സ്യങ്ങൾ ചത്തുപൊങ്ങിയിട്ടുണ്ട്. ഇവയെ പരിശോധനക്ക് വിധേയമാക്കും.സംഭവമറിഞ്ഞ് ഉളിക്കൽ പൊലീസും പഞ്ചായത്ത്, ആരോഗ്യ വകുപ്പ് അധികൃതരും സ്ഥലത്തെത്തി.
No comments