പത്താം തരം വിദ്യാർഥിനിയെ സ്കൂൾ ഹോസ്റ്റലിൽ മരിച്ച നിലയിൽ കണ്ടെത്തി
ആറാട്ടുപുഴ സ്വദേശി നേഹയെ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ആറാം തരം മുതൽ നേഹ നവോദയയിലാണ് പഠിക്കുന്നത്.
ഇന്ന് പുലർച്ചെയാണ് ഹോസ്റ്റലിന്റെ ശുചിമുറിയിലേക്ക് പോകുന്ന വഴിയിൽ നേഹയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുന്നത്. സംഭവത്തിന് പിന്നിലെ കാരണം വ്യക്തമല്ല. പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടി ആരംഭിച്ചിട്ടുണ്ട്. നേഹയുടെ ഹോസ്റ്റൽ മുറിയടക്കം പൊലീസ് പരിശോധിക്കുകയാണ്.
No comments