Header Ads

ad728
  • Breaking News

    ഇടിമിന്നലിൽ വോട്ടിംഗ് യന്ത്രങ്ങൾ സൂക്ഷിച്ചിരിക്കുന്ന സ്ട്രോങ്ങ് റൂമിലെ സിസിടിവി ക്യാമറകൾ കേടായി


    ഇടിമിന്നലിൽ വോട്ടിംഗ് യന്ത്രങ്ങൾ സൂക്ഷിച്ചിരിക്കുന്ന സ്‌ട്രോങ്ങ് റൂമിലെ സിസിടിവി ക്യാമറകൾ കേടായി. ആലപ്പുഴ മണ്ഡലത്തിലെ വോട്ടിംഗ് യന്ത്രങ്ങളുടെ സ്ട്രോങ് റൂമിൻ്റെ സിസിടിവികൾ നശിച്ചു. രാത്രി ഉണ്ടായ കനത്ത മഴയിലും മിന്നലിലും ക്യാമറകൾക്ക് കേടുപാടുകൾ സംഭവിക്കുകയായിരുന്നു. ആലപ്പുഴ സെൻ്റ് ജോസഫ് കോളേജിലാണ് സ്ട്രോംഗ് റൂമുകൾ.സംഭവത്തിൽ യുഡിഎഫ് സ്ഥാനാർത്ഥി എം ലിജു റിട്ടേണിംഗ് ഓഫീസറായ ജില്ലാ കളക്ടർക്ക് പരാതി നൽകി. അടിയന്തിരമായി സി ടി വി ക്യാമറകൾ സ്ഥാപിക്കണമെന്ന് പരാതിയിൽ ആവശ്യപ്പെടുന്നു. വോട്ടിംഗ് യന്ത്രങ്ങളുടെ സുരക്ഷിതത്വവുമായി ബന്ധപ്പെട്ട ആശങ്കകളും സംശയങ്ങളും നീക്കുന്നതിന് സ്‌ട്രോങ് റൂം പരിസരം നിരീക്ഷിക്കാൻ നിരീക്ഷകരെ നിയോഗിക്കണമെന്ന് ലിജു ആവശ്യപ്പെട്ടു.

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728