Header Ads

ad728
  • Breaking News

    ലോക്‌സഭാ തിരഞ്ഞെടുപ്പ്: കണ്ണൂര്‍ മണ്ഡലത്തില്‍ ആരും പത്രിക പിന്‍വലിച്ചില്ല


     ലോക്സഭാ തിരഞ്ഞെടുപ്പില്‍ നാമ നിര്‍ദേശിക പത്രിക പിന്‍വലിക്കാനുള്ള അവസാന ദിവസമായ തിങ്കളാഴ്ച കണ്ണൂര്‍ മണ്ഡലത്തില്‍ ആരും പത്രിക പിന്‍വലിച്ചില്ല. ഇതോടെ മത്സര രംഗത്തുള്ളത് 12 സ്ഥാനാര്‍ഥികള്‍. 

    നിലവിലുള്ള സ്ഥാനാര്‍ഥികളുടെ പേര്, പാര്‍ട്ടിയും ചിഹ്നവും എന്ന ക്രമത്തില്‍- 

    എം വി ജയരാജന്‍(സി പി ഐ എം-ചുറ്റിക അരിവാള്‍ നക്ഷത്രം), 

    സി രഘുനാഥ് ( ബിജെപി-താമര), 

    കെ സുധാകരന്‍ (ഐഎന്‍സി-കൈ), 

    രാമചന്ദ്രന്‍ ബാവിലേരി (ഭാരതീയ ജവാന്‍ കിസാന്‍ പാര്‍ട്ടി-വജ്രം), 

    ജയരാജ് ഇ പി (സ്വത-എയര്‍കണ്ടീഷണര്‍), 

    ജയരാജന്‍ എം വി (സ്വത-അലമാര), 

    ജോയി ജോണ്‍ പട്ടര്‍മഠത്തില്‍ (സ്വത- ഓട്ടോറിക്ഷ), 

    നാരായണകുമാര്‍ (സ്വത-ബേബി വാക്കര്‍), 

    സി ബാലകൃഷ്ണന്‍ യാദവ് (സ്വത-ബലൂണ്‍), 

    വാടി ഹരീന്ദ്രന്‍ (സ്വത-ആപ്പിള്‍), 

    കെ സുധാകരന്‍ (സ്വത-വളകള്‍),

     കെ സുധാകരന്‍ (സ്വത-ഗ്ലാസ് ടംബ്ലര്‍).




    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728