Header Ads

ad728
  • Breaking News

    കണ്ണൂർ മണ്ഡലത്തിൽ പതിനഞ്ച് സ്ഥാനാർഥികൾ; അപരന്മാരും രംഗത്ത്


    കണ്ണൂർ: കണ്ണൂർ ലോക്‌സഭ മണ്ഡലത്തിൽ ആകെ പത്രിക സമർപ്പിച്ചത് 15 സ്ഥാനാർഥികൾ. ഇവരിൽ യു ഡി എഫ്. സ്ഥാനാർഥി കെ സുധാകരനും എൽ ഡി എഫ് സ്ഥാനാർഥി എം വി ജയരാജനും അപരന്മാരുണ്ട്.

    കൂടാതെ മൂന്ന് മുന്നണികൾക്കും മൂന്ന് ഡമ്മി സ്ഥാനാർഥികളും ഉണ്ട്. രണ്ട് കെ സുധാകരന്മാരും, ജയരാജൻ, രണ്ട് ജയരാജുമാർ എന്നിവർ പത്രിക നൽകി. പത്രിക നൽകിയ ജയരാജന്റെ ഇനീഷ്യൽ എം വി എന്നാണെങ്കിലും അത് പേരിനൊപ്പം ചേർക്കേണ്ടെന്ന് അറിയിച്ചു.

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728