Header Ads

ad728
  • Breaking News

    തളിപ്പറമ്പില്‍ നിന്ന് മോഷ്ടിച്ച സ്‌ക്കൂട്ടര്‍ ഇരിട്ടി പോലീസ് പിടിച്ചു, പ്രതി കസ്റ്റഡിയില്‍


     *തളിപ്പറമ്പ്*  തളിപ്പറമ്പില്‍ നിന്നും മോഷ്ടിച്ച് കടത്തിയ സ്‌ക്കൂട്ടര്‍ ഇരിട്ടിയില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി.

    സയ്യിദ്‌നഗറിലെ ഫര്‍സ അഷറഫിന്റെ കെ.എല്‍-59 ആര്‍-7248 സുസൂക്കി ആക്‌സിസ് സ്‌ക്കൂട്ടറാണ് ഏപ്രില്‍ 3 ന് കാണാതായത്.

    ഇത് സംബന്ധിച്ച് പോലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് അന്വേഷണം നടത്തിവരികയായിരുന്നു.  ഇന്ന് രാവിലെ ഇരിട്ടി എക്‌സൈസ് സംഘമാണ് സ്‌ക്കൂട്ടര്‍ പിടികൂടിയത്.

    നമ്പര്‍ ചുരണ്ടി മാറ്റിയ നിലയിലായതിനാല്‍ എക്‌സൈസ് അധികൃതര്‍ ഇരിട്ടി പോലീസില്‍ വിവരമറിയിച്ചത് പ്രകാരം പോലീസ് കസ്റ്റഡിയിലെടുത്ത് നടത്തിയ അന്വേഷണത്തിലാണ് തളിപ്പറമ്പില്‍ നിന്ന് മോഷണം പോയ സ്‌ക്കൂട്ടറാണെന്ന് വ്യക്തമായത്.

    തുടര്‍ന്ന് തളിപ്പറമ്പ് പോലീസില്‍ അറിയിക്കുകയായിരുന്നു. കസ്റ്റഡിയിലുള്ള മോഷ്ടാവിനെ പോലീസ് ചോദ്യംചെയ്തുവരികയാണ്.

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728