Header Ads

ad728
  • Breaking News

    പൊളിയാണ് കേരളാ പൊലീസ്', സിനിമകളിൽ കാണുന്നത് ഒന്നുമല്ലെന്ന് ജോഷി


    കൊച്ചി: തൻ്റെ വീട്ടിൽ മോഷണം നടത്തിയ പ്രതിയെ മണിക്കൂറുകൾക്കുള്ളിൽ പിടികൂടിയ പൊലീസിനെ പ്രശംസിച്ച് സംവിധായകൻ ജോഷി. സിനിമകളിൽ കാണുന്ന അന്വേഷണം ഒന്നുമല്ലെന്ന് കൊച്ചി സിറ്റി പോലീസിൻ്റെ ലൈവ് ആക്ഷൻ നേരിട്ട് കണ്ട തനിക്ക് മനസിലായതായി ജോഷി പറഞ്ഞു. സമൂഹത്തിന് മാതൃകയാണ് പൊലീസ് എന്നും ജോഷി പറഞ്ഞു.

    സംവിധായകൻ ജോഷിയുടെ വാക്കുകൾ: 'കേരള പൊലീസിന് ബിഗ് സല്യൂട്ട്. ശനി രാവിലെ മോഷണ വിവരം അറിഞ്ഞപ്പോൾ ആദ്യം 100ലാണ് വിളിച്ചത്. സംവിധായകൻ ജോഷിയാണെന്ന് പരിചയപ്പെടുത്തിയില്ല. 'പനമ്പിള്ളി നഗറിൽ ഒരു വീട്ടിൽ മോഷണം നടന്നു എന്നു മാത്രം പറഞ്ഞു. എന്നാൽ, 'പനമ്പിള്ളി നഗർ എവിടെയാണ് പുത്തൻകുരിശിലാണോ?' എന്നായിരുന്നു മറുചോദ്യം. അതെന്നെ തികച്ചും നിരാശപ്പെടുത്തി. അടുത്തുള്ള പോലീസ് സ്റ്റേഷനിലേക്ക് വിളിക്കാൻ ആവശ്യപ്പെട്ട് അവർ സൗത്ത് പോലീസ് സ്റ്റേഷൻ്റെ നമ്പർ നൽകി. എന്നാൽ, ഞാൻ വിളിച്ചില്ല. പകരം നിർമാതാവ് ആൻ്റോ ജോസഫിനെ വിളിച്ചു കാര്യങ്ങൾ പറഞ്ഞു. പിന്നീട് ഞാൻ കണ്ടത് സിറ്റി പോലീസിൻ്റെ ദ്രുതചലനങ്ങളായിരുന്നു. കമ്മിഷണർ, ഡിസിപി, എസ്‌പിമാർ എന്നിവരുൾപ്പെടെ മുഴുവൻ സംഘവും ഉടൻ എത്തി. എസ്സിപി പി.രാജ്കുമാറിനായിരുന്നു ഏകോപനച്ചുമതല.'

    'സിനിമയിൽ കാണുന്ന അന്വേഷണം ഒന്നുമല്ലെന്ന് സിറ്റി പോലീസിൻ്റെ ലൈവ് ആക്ഷൻ കണ്ടപ്പോൾ എനിക്ക് ബോധ്യപ്പെട്ടു. അത്രയും വലിയ കഠിനാധ്വാനത്തിലാണ് പ്രതി കുടുങ്ങിയത്. എൻ്റെ വീട്ടിൽ മോഷണം നടന്നു. പൊലീസ് അന്വേഷിച്ചു കണ്ടെത്തി എന്നതിലല്ല കാര്യം. മറിച്ച് സമൂഹത്തിനും മൊത്തം പൊലീസ് സേനയ്ക്കും മാതൃകയാകുന്ന രീതിയിലാണ് സിറ്റി പൊലീസിൻ്റെ അന്വേഷണവും പ്രവർത്തനങ്ങളും. '

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728