Header Ads

ad728
  • Breaking News

    അനധികൃത മായി വിൽപനക്കെത്തിച്ച വൻപടക്കശേഖരം എടക്കാട് പോലീസ് പിടികൂടി



    കണ്ണൂർ: അനധികൃതമായി വിൽപനക്കെത്തിച്ച വൻപടക്കശേഖരം എടക്കാട് പോലീസ് പിടികൂടി. ഓൺ ലൈൻ വഴി ഓർഡർ ചെയ്‌ത് ശിവകാശിയിൽ നിന്നും കണ്ടെയിനർ ലോറിയിൽ എത്തിച്ച് കണ്ണൂർ, തലശേരി ഭാഗങ്ങളിൽ വിഷു സീസൺ കണക്കിലെടുത്ത് വിൽപനക്കായി എത്തിച്ചതായിരുന്നു പടക്കങ്ങൾ. എടക്കാട് പോലീസിന് ലഭിച്ച രഹസ്യവി വരത്തെ തുടർന്ന് ചാല ബൈപാസിൽ വച്ചാണ് ലോറി കസ്റ്റഡിയിലെടുത്തത്. ലോറി സ്റ്റേഷനിലെത്തിച്ച് പരിശോധന തുടരുകയാണ്ണ്. ആവശ്യമായ ലൈസൻസില്ലാതെയാണ് പടക്കങ്ങൾ എത്തിച്ചതെന്ന് കണ്ടെത്തിയിട്ടുണ്ട്.

    കേരളത്തിൽ പടക്ക കച്ചവടം ചെയ്യുന്ന പടക്ക വ്യാപാരികളെ ദോഷകരമായിബാധിക്കുന്ന ഓൺലൈൻ കച്ചവടത്തിനെതിരെ  നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ഫയർ വർക്‌സ് ഡീലേഴ്‌സ് അസോസിയേഷൻ സം സ്ഥാന പ്രസിഡണ്ട് കെ.പി.രാജീവും ജന. സെക്രട്ടറി കെ.എം.ലെനിനും മുഖ്യമന്ത്രിക്കും ധനകാര്യ മന്ത്രിക്കും നിവേദനം നൽകിയിട്ടുണ്ട്.

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728