Header Ads

ad728
  • Breaking News

    പ്രളയത്തിലും ഉരുൾപൊട്ടലിലും കൈത്താങ്ങായി; 'ഫയർ മാൻ' സലീമിനെത്തേടി ദേശീയ പുരസ്കാരം

    കോഴിക്കോട്: ജീവിതത്തിൽ ഒരിക്കൽ പോലും കാണരുതേ എന്ന് നമ്മൾ ആഗ്രഹിക്കുന്ന പല കാഴ്ചകൾക്കും സാക്ഷിയാകേണ്ടി വന്നിട്ടുണ്ട് അബ്ദുൾ സലീം. പക്ഷേ ആ കാഴ്ചകളിൽ ആശങ്കപ്പെടാതെ തന്നാൽ കഴിയുന്ന രക്ഷാപ്രവർത്തനം നടത്തി നിരവധി പേരെ ജീവിതത്തിലേക്ക് തിരികെ എത്തിച്ചതിന് ഒടുവിൽ അദ്ദേഹത്തെ തേടിയെത്തിയത് ഒരു ദേശീയ അംഗീകാരമാണ്. സ്തുത്യർഹ സേവനത്തിന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ഫയർ സർവീസ്, സിവിൽ ഡിഫൻസ് ആൻ്റ് ഹോം ഗാർഡ് ഡയറക്ടർ ജനറൽ നൽകുന്ന ഡിസ്കിനും കമൻ്റേഷൻ സർട്ടിഫിക്കറ്റിനും കോഴിക്കോട് മുക്കം സ്വദേശിയും ഫയർ ആൻ്റ് റസ്‌ക്യു സ്റ്റേഷനിലെ സ്റ്റേഷനിലെ ഓഫീസറുമായ ഇ.കെ. അബ്ദുൾ സലിം അർഹനായത്. ദേശീയ അഗ്‌നിശമന വാരത്തോടനുബന്ധിച്ചാണ് അവാർഡുകൾ പ്രഖ്യാപിച്ചത്.

    2007ൽ കോഴിക്കോട് മിഠായിത്തെരുവ് അഗ്നിബാധ, 2012ലെ പുല്ലൂരാംപാറ ഉരുൾപൊട്ടൽ, 2018ലെ വെള്ളപ്പൊക്കം, അരീക്കോട് ഓടക്കയം ഉരുൾപൊട്ടൽ, 2019ലെ കവളപ്പാറ ഉരുൾപൊട്ടൽ തുടങ്ങിയ ദുരന്തമുഖങ്ങളിൽ നിർണായക ഇടപെടലുകളാണ് ഉദ്യോഗസ്ഥർ നടത്തിയത്. 2020 മുഖ്യമന്ത്രിയുടെ ഫയർ സർവീസ് മെഡലിന് അർഹനായിരുന്നു. സമൂഹമാധ്യമങ്ങളിലൂടെയുള്ള ഇടപെടലുകളിലൂടെയും ശ്രദ്ധേയനാണ്. 2019 ലെ കവളപ്പാറയിലെ പ്രകൃതി ദുരന്ത സമയത്ത് രക്ഷാപ്രവർത്തനങ്ങളിലേർപ്പെട്ടു കൊണ്ട് സലിം ഫേസ്ബുക്കിൽ എഴുതിയ കുറിപ്പുകൾ ഏറെ വൈറലായിരുന്നു. ഈ കുറിപ്പുകൾക്ക് കേരളാ ഫയർ ആൻ്റ് റസ്‌ക്യു സർവീസസ് ഡയറക്ടറുടെ കമൻ്റേഷൻ സർട്ടിഫിക്കറ്റ് ലഭിച്ചിരുന്നു.

    1993 എൻ പൊലീസുകാരനായി സർവീസ് ആരംഭിച്ച മലബാർ സ്പെഷ്യൽ പൊലീസിൻ്റെ പഴയ ഗോൾകീപ്പർ1 996 ൽ ആണ് ഫയർ സർവീസിലെത്തുന്നത്. വിദ്യാർത്ഥികൾക്കും പൊതുജനങ്ങൾക്കും രക്ഷാപ്രവർത്തനം സംബന്ധിച്ച ബോധവൽക്കരണ ക്ലാസുകൾ നടത്തി സലിം ശ്രദ്ധേയനാണ്. ഗവ.ഹയർ സെക്കൻഡറി സ്‌കൂൾ അധ്യാപിക ആമിനയാണ് ഭാര്യ. മക്കൾ: ആൻസിൽ, അലന.

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728