Header Ads

ad728
  • Breaking News

    ക്രിപ്റ്റോ കറൻസി ഇടപാട് ; മട്ടന്നൂർ സ്വദേശിക്ക് പണം നഷ്ടമായി


    മട്ടന്നൂർ: ക്രിപ്റ്റോ കറൻസി ഇടപാട് നടത്തിയ മട്ടന്നൂർ സ്വദേശിക്ക് 3,70,000 രൂപ നഷ്ടമായി. പരാതിക്കാരൻ തന്റെ ക്രിപ്റ്റോ കറൻസി മറ്റൊരാൾക്ക് വിൽക്കുകയും,  പിന്നീട് തരാമെന്ന് പറഞ്ഞ തുകയുടെ പകുതി മാത്രം നൽകി പരാതിക്കാരനെ വഞ്ചിക്കുകയായിരുന്നു.

    മറ്റൊരു പരാതിയിൽ പയ്യാമ്പലം സ്വദേശിക്ക് 27,800 രൂപ നഷ്ടപ്പെട്ടു. ഡ്രൈ ഫ്രൂട്ട് ഓർഡർ ചെയ്യുന്നതിനായി ഗൂഗിളിൽ സെർച്ച്‌ ചെയ്‌ത പരാതിക്കാരനെ  ഇന്ത്യ മാർട്ടിൽ നിന്നാണെന്നും സാധനങ്ങൾ കുറഞ്ഞ വിലക്ക് തരാമെന്നും പറഞ്ഞു വിളിച്ച് പണം വാങ്ങിയതിന് ശേഷം സാധനങ്ങളോ വാങ്ങിയ പണമോ തിരികെ നൽകാതെ തട്ടിപ്പിനിരയാക്കുകയായിരുന്നു.

    ടെലിഗ്രാമിൽ പാർട്ട് ടൈം ജോലി ചെയ്യുന്നതിന് പണം നിക്ഷേപിച്ച തലശ്ശേരി സ്വദേശിയും ഓൺലൈൻ തട്ടിപ്പിനിരയായി . നിക്ഷേപിച്ച 24,241 രൂപയോ ലാഭമോ തിരികെ നാൽകാതെ തട്ടിപ്പിനിരയാക്കുകയായിരുന്നു.

    ഇൻസ്റ്റഗ്രാം , ടെലിഗ്രാം , ഫേസ്ബുക്ക് വാട്സ്ആപ്പ് തുടങ്ങിയ മാധ്യമങ്ങൾ ഉപയോഗിക്കുന്നവർ ഇത്തരം സൈബർ കുറ്റകൃത്യങ്ങളെ കുറിച്ച് ജാഗ്രത പുലർത്തേണ്ടതും കസ്റ്റമർ കെയർ നമ്പർ ഗൂഗിൾ സെർച്ച് ചെയ്ത‌്‌ വിളിക്കുകയോ അജ്ഞാത നമ്പറിൽ നിന്ന് വിളിച്ച് ഫോണിൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യാൻ ആവശ്യപ്പെടുകയോ, ലിങ്കിൽ കയറാൻ ആവശ്യപ്പടുകയോ ചെയ്‌താൽ അത്തരം പ്രവർത്തികളിൽ ഏർപ്പെടാതിരിക്കുക  വ്യാജ വാഗ്ദാനങ്ങളിൽ വിശ്വസിച്ചു പണം നൽകുകയോ ചെയ്യരുത്.

    ഇത്തരം ഓൺലൈൻ തട്ടിപ്പിൽ നിങ്ങൾ ഇരയാവുകയാണെങ്കിൽ  ഉടൻ തന്നെ 24 മണിക്കൂറും പ്രവർത്തിക്കുന്ന പോലീസ് സൈബർ ക്രൈം ഹെൽപ്പ് ലൈൻ നമ്പറായ  1930 തിൽ വിളിച്ച്  കംപ്ലയിന്റ് റജിസ്റ്റർ  ചെയ്യാവുന്നതാണ് അല്ലെകിൽ അടുത്തുള്ള പോലീസ് സ്റ്റേഷനിലോ സൈബര്‍ ക്രൈം റിപ്പോര്‍ട്ട് ചെയ്യാനുള്ള  http:// www.cybercrime.gov.in പോര്‍ട്ടലിലൂടെയോ പരാതി രജിസ്റ്റർ ചെയ്യാവുന്നതാണ്.
    ആദ്യത്തെ ഒരു മണിക്കൂറിനുള്ളിൽ തന്നെ പരാതി നൽകുക.
    _______________________________
    *ഹെൽത്ത് ചെക്കപ്പില്ലാതെ ഏത് പ്രായക്കാർക്കും ഹെൽത്ത്  ഇൻഷൂറൻസ്* : 
     Call *9847210066*
    _________________________________
    https://chat.whatsapp.com/DY0UBbw1zyTKfV6MeEdRy4

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728