Header Ads

ad728
  • Breaking News

    ചരിത്രം തിരുത്തിയെഴുതി; 60-ാം വയസില്‍ സൗന്ദര്യമത്സരത്തില്‍ കിരീടം ചൂടി അലക്‌സാന്‍ഡ്ര

    _18നും 73നുമിടയില്‍ പ്രായമായ 35 പേരാണ് ഇത്തവണ മത്സരത്തിനുണ്ടായിരുന്നത്._

    മിസ് യൂണിവേഴ്‌സ് ബ്യൂണസ് ഐറിസ് കിരീടം ചൂടി ചരിത്രം തിരിത്തിയെഴുതിയിരിക്കുകയാണ് 60കാരിയായ അലക്‌സാന്‍ഡ്ര റോഡ്രിഗസ്. സൗന്ദര്യ പട്ടം ചെറുപ്പക്കാര്‍ക്ക് മാത്രം അണിയാനുള്ളതാണെന്ന സങ്കല്‍പ്പങ്ങളെ തച്ചുടച്ചുകൊണ്ടാണ് മുന്‍നിരയിലേക്ക് അഭിഭാഷകയും മാധ്യമപ്രവര്‍ത്തകയും കൂടിയായ അലക്‌സാന്‍ഡ്ര എത്തുന്നത്.

    സൗന്ദര്യമത്സരങ്ങളില്‍ ഒരു പുതിയ മാതൃകയാകുന്നതില്‍ താന്‍ വളരെ അധികം സന്തുഷ്ടയാണ്. സൗന്ദര്യ മത്സരങ്ങളില്‍ ശാരീരിക സൗന്ദര്യമാത്രമല്ല, മൂല്യങ്ങളും അതില്‍ പ്രധാന പങ്കുവഹിക്കുന്നുണ്ട്. അത്തരം മൂല്യങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്ന ഞങ്ങളുടെ തലമുറയെ പ്രതിനിധീകരിക്കുന്ന ആദ്യത്തെ വ്യക്തി എന്ന നിലയില്‍ എനിക്ക് അഭിമാനമുണ്ട്- അലക്‌സാന്‍ഡ്ര പറയുന്നു.

    മുന്‍പ് 18നു 28നും ഇടയില്‍ പ്രായമുള്ളവര്‍ക്കാന്‍ സൗന്ദര്യമത്സരങ്ങളില്‍ പങ്കെടുക്കാന്‍ വ്യവസ്ത ഉണ്ടായിരുന്നത്. എന്നാല്‍ 2024 മുതല്‍ 18ന് മുകളില്‍ പ്രായമായവര്‍ക്കും മത്സരത്തില്‍ പങ്കെടുക്കാമെന്ന് കഴിഞ്ഞ വര്‍ഷം നിയമത്തില്‍ മാറ്റം വരുത്തിയിരുന്നു.

    18നും 73നുമിടയില്‍ പ്രായമായ 35 പേരാണ് ഇത്തവണ മത്സരത്തിനുണ്ടായിരുന്നത്. അതില്‍ നിന്നാണ് 60കാരിയായ അലക്‌സാന്‍ഡ്രയെ മിസ് യൂണിവേഴ്‌സ് ബ്യൂണസ് ഐറിസ് ആയി തെരഞ്ഞെടുത്തത്. എന്റെ തലമുറയിലെ സ്ത്രീകളെ പ്രതിനിധീകരിക്കുന്നതിന് വേണ്ടിയുള്ള എന്റെ ആത്മവിശ്വാസവും തീവ്രആഗ്രഹവും വിധികര്‍ത്താക്കള്‍ മനസിലാക്കിയെന്നാണ് കരുതുന്നത്. മെയ്യില്‍ നടക്കാനിരിക്കുന്ന മിസ് യൂണിവേഴ്‌സ് അര്‍ജന്റീനയ്ക്ക് വേണ്ടിയുള്ള തയ്യാറെടുപ്പിലാണ് താരം.


    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728